ലൈംഗികാതിക്രമ പരാതി, കർണാടക മുൻ മന്ത്രിയും ജെഡിഎസ് നേതാവ് എച്ച്ഡി രേവണ്ണക്കെതിരെയും പൊലീസ് കേസെടുത്തു

Advertisement

ബംഗളുരു. ലൈംഗികാതിക്രമ പരാതിയിൽ കർണാടക മുൻ മന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്.ഡി രേവണ്ണക്കെതിരെയും പൊലീസ് കേസെടുത്തു. രേവണ്ണയുടെ മകനും ഹാസൻ മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർഥിയുമായ പ്രജ്വൽ രേവണ്ണക്കെതിരെയും നേരെത്തെ കേസെടുത്തിരുന്നു. വീട്ടിലെ ജോലിക്കാരിയായ യുവതിയാണ്‌ വനിതാ കമ്മിഷന് പരാതി നൽകിയെതെന്നാണ് സൂചന. പരാതി വനിതാ കമ്മിഷൻ പൊലീസിന് കൈമാറുകയായിരുന്നു. കേസെടുത്തതിന് പിന്നാലെ പ്രജ്വൽ രേവണ്ണ രാജ്യം വിട്ടുവെന്ന് പൊലീസ് വ്യക്തമാക്കി. കേസിൽ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്

Advertisement