പൂനെ.രണ്ടുദിവസത്തെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നു മഹാരാഷ്ട്രയിലെത്തും. രണ്ടുദിവസത്തിനിടെ ആറ് റാലികളിലാണ് പ്രധാനമന്ത്രി പ്രസംഗിക്കുക. പടിഞ്ഞാറൻ മഹാരാഷ്ട്ര മറാത്താവാദ മേഖലകളിലാണ് പ്രചാരണം.ഇന്ന് സോളാപ്പൂർ , കരാട്, പൂനെ എന്നിവിടങ്ങളിലാണ് പ്രധാനമന്ത്രിയുടെ റാലി. മഹാ വികാസ് അഖാഡിയും ഇന്ന് പൂനെയിൽ വമ്പൻ റാലി നിശ്ചയിച്ചിരുന്നെങ്കിലും പ്രധാനമന്ത്രിയുടെ വരവ് പ്രമാണിച്ച് നാളത്തേക്ക് മാറ്റിയിട്ടുണ്ട്. ഗതാഗതക്കുരുക്ക് പരിഗണിച്ചാണ് തീരുമാനമെന്ന് എം വി എ നേതാക്കൾ അറിയിച്ചു.