അരവിന്ദ് കേജ്‌രിവാളിനെ കാണാൻ ഭാര്യ സുനിതയ്ക്ക് അനുമതിയില്ല

Advertisement

ന്യൂഡെല്‍ഹി.ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ കാണാൻ ഭാര്യ സുനിതയ്ക്ക് അനുമതി നിഷേധിച്ച് തീഹാർ ജയിൽ അധികൃതർ. കേജ്‌രിവാളിനെ ഇന്ന് സന്ദർശിക്കാനുള്ള അനുമതിയാണ് നിഷേധിച്ചത്. ആഴ്ചയിൽ രണ്ടുദിവസമാണ് സന്ദർശക അനുമതിയുള്ളത്. ഇന്ന് മന്ത്രി അതിഷിയും നാളെ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത്മനും കേജ്രിവാളിനെ കാണും.അതേസമയം, സന്ദർശനാനുമതി നിഷേധിച്ചതിൽ തീഹാർ ജയിൽ അധികൃതർ വിശദീകരണം നൽകിയിട്ടില്ലെന്ന് ആം ആദ്മി പാർട്ടി അറിയിച്ചു.

Advertisement