മുംബൈ. കുട്ടികളെ വിൽപന നടത്തുന്ന വൻ മാഫിയയെ മുംബൈ പൊലീസ് പിടികൂടി. ഒരു ഹോമിയോ ഡോക്ടർ അടക്കം 7 പേരാണ് പൊലീസ് പിടികൂടിയത്. രണ്ട് വർഷത്തിനിടെ 14 കുട്ടികളെയാണ് സംഘം വിവിധ സംസ്ഥാനങ്ങളിലായി വിൽപന നടത്തിയത്
മുംബൈയിലെ വിക്രോളിയിൽ അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ വിൽപന നടത്തിയെന്ന വിവരത്തെ തുടർന്ന് മുംബൈ പൊലീസ് ശനിയാഴ്ച തുടങ്ങിയ അന്വേഷണമാണ് വൻ റാക്കറ്റിലേക്ക് എത്തിയത്. ആന്ധ്രയിലും തെലങ്കാനയിലുമുള്ള വന്ധ്യതാ ചികിത്സാ കേന്ദ്രങ്ങളിലെത്തുന്ന ദമ്പതികൾക്കാണ് മാഫിയാ സംഘം കുട്ടികളെ വിറ്റിരുന്നത്. അഞ്ച് ദിവസം മുതൽ 9 മാസം വരെയുള്ള കുട്ടികളെ വിറ്റിട്ടുണ്ട്. 3 പെൺകുട്ടികളെയും 11 ആൺകുട്ടികളെയും രണ്ട് വർഷക്കാലയളവിൽ വിറ്റു. നാല് ലക്ഷം രൂപ വരെയാണ് ദമ്പതിമാരിൽ നിന്ന് ഈടാക്കിയിരുന്നത്. ഇതിൽ നിന്ന് വലിയൊരു തുക കമ്മീഷൻ വാങ്ങും. ബാക്കി തുക വിൽപനയ്ക്ക് തയ്യാറാവുന്ന രക്ഷിതാക്കൾക്ക് നൽകുന്നതാണ് രീതി. മഹാരാഷ്ട്രയിലെ പാവപ്പെട്ട കുടുംബങ്ങളെയാണ് സംഘം ലക്ഷ്യമിട്ടിരുന്നത്. അഞ്ച് സ്ത്രീകളും രണ്ട് പുരുഷൻമാരുമാണ് പിടിയിലായത്. കൂടുതൽ പേർ സംഘത്തിലുണ്ടെന്നും പിടിയിലാവുമെന്നും ക്രൈംബ്രാഞ്ച് പറഞ്ഞു. വിൽപന നടത്തിയതിൽ രണ്ട് കുട്ടികളെ കണ്ടെത്താൻ കഴിഞ്ഞെന്നും ശേഷിക്കുന്നവരെയും കണ്ടെത്താനാവുമെന്നും പൊലീസ് പറയുന്നു
Home News Breaking News ഒരു കുട്ടിക്ക് നാലുലക്ഷം, മാഫിയ ലക്ഷ്യമിടുന്നത് ദാരിദ്ര്യ മുള്ള മാതാപിതാക്കളെ