മണിപ്പൂർ കലാപത്തിന്റ ഒന്നാം വാർഷികമായ നാളെ സംസ്ഥാനത്ത് സമ്പൂർണ്ണ അടച്ചിടലിന് ആഹ്വാനം

Advertisement

ഇംഫാല്‍.മണിപ്പൂർ കലാപത്തിന്റ ഒന്നാം വാർഷിക മായ നാളെ സംസ്ഥാനത്ത് സമ്പൂർണ്ണ അടച്ചിടലിന് ആഹ്വാനം ചെയ്തു കുക്കി സംഘടന.സദർ ഹിൽസിലെ കമ്മിറ്റി ഓൺ ട്രൈബൽ യൂണിറ്റിയുടേതാണ് ആഹ്വാനം.ഇന്ന് അർദ്ധരാത്രി മുതൽ നാളെ അർദ്ധരാത്രി വരെയാണ്‌ അടച്ചിടൽ.
സംഘർഷത്തിൽ മരിച്ച കുക്കി വിഭാഗത്തിൽപെട്ടവരെ അനുസ്മരിക്കാനാണ് അടച്ചിടൽ.ഇതിനായി കാങ്‌പോക്പി ജില്ലയിലെ ഫൈജാങ് ഗ്രാമത്തിലെ രക്തസാക്ഷികളുടെ സെമിത്തേരിയിൽ ഒത്തു കൂടാനാണ് സംഘടന അറിയിച്ചിരിക്കുന്നത്. വീടുകളിൽ കരിങ്കൊടി ഉയർത്താനും വൈകുന്നേരം 7 മണി മുതൽ മെഴുകുതിരി കത്തിച്ച് പ്രകടനം നടത്താനും ആഹ്വാനമുണ്ട്.
കൊല്ലപ്പെട്ടവർക്ക് ആദരമായി ഗൺ സല്യൂട്ട് നൽകാനും, കറുത്ത വസ്ത്രം ധരിക്കാനും ഗോത്ര സംഘടന ആവശ്യപ്പെട്ടു.