രാഹുൽ ഗാന്ധിയെ റായ്ബറേലിയിൽ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു; അമേഠിയിൽ കെഎൽ ശർമ

Advertisement

നീണ്ട അനിശ്ചിതത്വങ്ങൾക്ക് ശേഷം രാഹുൽ ഗാന്ധിയുടെ രണ്ടാം മണ്ഡലത്തിൽ തീരുമാനമായി. അമേഠിയിൽ നിന്ന് മാറി റായ്ബറേലിയിൽ രാഹുൽ ഗാന്ധി മത്സരിക്കും. റായ്ബറേയിലിയിലെ സ്ഥാനാർഥിയായി രാഹുൽ ഗാന്ധിയെ കോൺഗ്രസ് പ്രഖ്യാപിച്ചു. ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായ കെഎൽ ശർമയാണ് അമേഠിയിലെ സ്ഥാനാർഥി.
രാഹുൽ ഗാന്ധി അമേഠിയിലും പ്രിയങ്ക ഗാന്ധി റായ്ബറേലിയിലും മത്സരിക്കുമെന്നായിരുന്നു ആദ്യം വന്ന റിപ്പോർട്ടുകൾ. എന്നാൽ 2019ൽ തോൽവി ഏറ്റുവാങ്ങിയ അമേഠിയിലേക്ക് തിരികെ പോകാൻ രാഹുൽ ഗാന്ധിക്ക് താത്പര്യമുണ്ടായിരുന്നില്ല. ഇതോടെയാണ് രാഹുൽ ഗാന്ധിയെ സോണിയ ഗാന്ധിയുടെ മണ്ഡലയമായ റായ്ബറേലിയിൽ മത്സരിപ്പിക്കാൻ കോൺഗ്രസ് തീരുമാനിച്ചത്.

പ്രിയങ്ക ഗാന്ധി ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല. പകരം പ്രചാരണപരിപാടികളിൽ സജീവമാകാനാണ് പ്രിയങ്കയുടെ തീരുമാനം. നേരത്തെ അമേഠി സീറ്റിൽ അവകാശവാദം ഉന്നയിച്ച് പ്രിയങ്കയുടെ ഭർത്താവ് റോബർട്ട് വദ്ര രംഗത്തുവന്നിരുന്നു. എന്നാൽ കോൺഗ്രസ് നേതൃത്വം ഇതിനെ തള്ളുകയായിരുന്നു.