അപായചങ്ങല വലിച്ചിട്ടും ട്രയിന്‍ നിര്‍ത്തിയില്ല, അപ്പോള്‍ നിര്‍ത്തിയെങ്കില്‍ അവളെ രക്ഷിക്കാമായിരുന്നു

Advertisement

ചെന്നൈ. അപായചങ്ങല വലിച്ചിട്ടും ട്രയിന്‍ നിര്‍ത്തിയില്ല, അപ്പോള്‍ നിര്‍ത്തിയെങ്കില്‍ അവളെ രക്ഷിക്കാമായിരുന്നു തമിഴ്‌നാട്ടില്‍ ട്രെയിനില്‍ നിന്ന് പുറത്തേക്ക് തെറിച്ചുവീണ് ഗര്‍ഭിണി മരിച്ച സംഭവത്തില്‍ ബന്ധുക്കള്‍ ഉയര്‍ത്തുന്നത് ഗുരുതര ആരോപണം. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരിയാണ് മരിച്ചത്.

ചെന്നൈയില്‍ നിന്ന് ശങ്കരന്‍കോവിലിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

കസ്തൂരിയുടെ വളകാപ്പ് ചടങ്ങ് ഞായറാഴ്ച നടക്കാനിരിക്കെയായിരുന്നു അപകടം. ട്രെയിനില്‍ നിന്ന് ബാത്ത് റൂമിലേക്ക് പോകുന്നതിനിടെ വാതില്‍ വഴി പുറത്തേതക്ക് വീഴുകയായിരുന്നു. ചെന്നൈ – എഗ്മൂര്‍ – കൊല്ലം എക്‌സ്പ്രസ് ട്രെയിനില്‍ നിന്നാണ് യുവതി പുറത്തേക്ക് തെറിച്ച് വീണത്. അതേസമയം അപായചങ്ങല വലിച്ചിട്ടും ട്രെയിന്‍ നിര്‍ത്തിയില്ലെന്ന് കുടുംബം ആരോപിച്ചു.

ഏഴു കിലോമീറ്ററുകള്‍ക്ക് അപ്പുറമാണ് ട്രെയിന്‍ നിര്‍ത്തിയത്. ആളെ തിരഞ്ഞെത്തിയപ്പോഴേക്കും ഏറെ വൈകിയിരുന്നു. അപ്പോള്‍ തന്നെ ട്രെയിന്‍ നിര്‍ത്തിയിരുന്നെങ്കില്‍ യുവതിയെ രക്ഷിക്കാന്‍ കഴിയുമായിരുന്നുവെന്ന് കുടുംബം പറയുന്നു. ട്രയിന്‍ യാത്രക്കാര്‍ പുറത്തേക്ക് തെറിക്കുന്നത് പുതിയ ട്രയിനുകളില്‍ വര്‍ദ്ധിക്കുകയാണ്. ഇക്കാര്യം റെയില്‍വേ ശ്രദ്ധിക്കാത്തതിലും പ്രതിഷേധമുണ്ട്. നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും