40,000 കോടി രൂപയുടെ കടപ്പത്രങ്ങള്‍ തിരികെ വാങ്ങും

Advertisement

ന്യൂഡെല്‍ഹി.കടപ്പത്രങ്ങൾ തിരികെ വാങ്ങാനുള്ള ആർബിഐ തീരുമാനത്തിന് ധനമന്ത്രാലയത്തിന്റെ അംഗീകാരം.
40,000 കോടി രൂപയുടെ കടപ്പത്രങ്ങള്‍ ആണ് കാലാവധിയെത്തും മുന്‍പ് തിരികെ വാങ്ങുക. 2024ലും  2025ലും കാലാവധി പൂര്‍ത്തിയാകുന്ന ഒരു വിഭാഗം കടപ്പത്രം ആണ് തിരിച്ചു വാങ്ങുന്നത്. വിപണിയിൽ  പണലഭ്യത ഉറപ്പ് വരുത്താൻ നടപടി അനിവാര്യമാണെന്ന ആർബിഐ നിലപാട് കേന്ദ്രസർക്കാർ അംഗീകരിച്ചു.2018ന് ശേഷം ആദ്യമായാണ് ഗവണ്‍മെന്റ് കടപ്പത്രങ്ങള്‍ തിരിച്ചു വാങ്ങുന്നത്.