അരവിന്ദ് കെജ്രിവാളിന്റെ ജാമ്യാപേക്ഷയിൽ സുപ്രീം കോടതി വെള്ളിയാഴ്ച വിധി പറയും

Advertisement

ഡൽഹി :മദ്യനയ അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജാമ്യ ഹർജിയിൽ സുപ്രിം കോടതി വെള്ളിയാഴ്ച വിധി പറയും. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാകും കെജ്രിവാളിന്റെ ഇടക്കാല ജാമ്യം സംബന്ധിച്ച ഉത്തരവിറക്കുക. മദ്യനയ കേസിൽ ഇഡിയുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കെജ്രിവാൾ സുപ്രീം കോടതിയെ സമീപിച്ചത്

ഇന്നലെ ഹർജി പരിഗണിച്ച സുപ്രീം കോടതി ജാമ്യം നൽകിയാലും കെജ്രിവാളിന് മുഖ്യമന്ത്രിയുടെ ചുമതലകൾ വഹിക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ കെജ്രിവാൾ മുഖ്യമന്ത്രിയാണെന്നും സ്ഥിരം കുറ്റവാളി അല്ലെന്നുമാണ് അദ്ദേഹത്തിന് വേണ്ടി ഹാജരായ മനു അഭിഷേക് സിംഗ് വി ചൂണ്ടിക്കാട്ടിയത്

മുഖ്യമന്ത്രിയുടെ അഭാവത്തിൽ ഡൽഹിയിൽ പല ഫയലുകളും കുടുങ്ങിക്കിടക്കുന്നു. അഞ്ച് തവണ ഇഡിക്ക് മറുപടി നൽകി. പക്ഷേ ഇ ഡി പ്രതികരിച്ചില്ലെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടിയിരുന്നു.

Advertisement