ന്യൂഡെല്‍ഹി.നാലാം ഘട്ട വോട്ടെടുപ്പിൽ ഭേദപ്പെട്ട പോളിംഗ്. തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തു വിട്ട കണക്കനുസരിച്ചു 62.73% മാണ് പോളിംഗ് നിരക്ക്.ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയ ബംഗാളില്‍ വോട്ടെടുപ്പിനിടെ വ്യാപകമായി സംഘർഷമുണ്ടായി. ഒരു TMC പ്രവർത്തകൻ കൊല്ലപ്പെട്ടു.ഒഡിഷ തിരഞ്ഞെടുപ്പിൽ 63% ലേറെ പോളിംഗ്.
96 മണ്ഡലങ്ങളിൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ നാലാംഘട്ടത്തില്‍ ഭേദപ്പെട്ട പോളിങ് രേഖപ്പെടുത്തി.
ഉച്ചവരെ മന്ദ ഗതിയിൽ ആയിരുന്നു പോളിംഗ്.ബംഗാളിൽ ആണ് ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയത്. ബംഗാളിൽ 5 മണിയോടെ തന്നെ പോളിംഗ് നിരക്ക് 75% പിന്നിട്ടു.
ബംഗാളില്‍ വോട്ടെടുപ്പിനിടെ വ്യാപകമായി സംഘർഷമുണ്ടായി. TMC പ്രവർത്തകർ – ബിജെപി,CPIM, കോണ്ഗ്രസ് പ്രവർത്തകരുമായി ഏറ്റു മുട്ടി.ഒരു TMC പ്രവർത്തകൻ കൊല്ലപ്പെട്ടു.
പശ്ചിമബംഗാളില്‍ വോട്ടെടുപ്പ് ദിവസം ആയിരത്തിലധികം പരാതികളാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചത്.
ഉത്തർപ്രദേശില്‍ സമാജ്‍വാദി പാർട്ടി പ്രവർത്തകരെ ബിജെപി തടഞ്ഞുവെന്ന് പരാതി ഉണ്ട്. ലഖിമ്പൂർ ഖേരിയിൽ EVM ആട്ടിമറിച്ചുവെന്നും ആരോപണം ഉണ്ട്
മധ്യപ്രദേശില്‍ ചിലയിടങ്ങളില്‍ മഴ വോട്ടെടുപ്പിനെ ബാധിച്ചു.
ജമ്മുകശ്മീരിലാണ് ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത്. എന്നാൽ ശ്രീനഗർ മണ്ഡലത്തിലേക്ക് നടന്ന വോട്ടെടുപ്പ് സമാധാനപരമായിരുന്നു.