കൂറ്റൻ പരസ്യ ബോർഡ് നിലംപതിച്ചുണ്ടായ അപകടത്തിൽ മരണം എട്ട്, കാണാതായവർക്കായുള്ള തിരച്ചിൽ ഇന്നും തുടരും

Advertisement

മുംബൈ. ഖാഡ്കോപ്പറിൽ കൂറ്റൻ പരസ്യ ബോർഡ് നിലംപതിച്ചുണ്ടായ അപകടത്തിൽ എട്ടു മരണം. കാണാതായവർക്കായുള്ള തിരച്ചിൽ ഇന്നും തുടരും. എൻഡിആർഎഫ് ൻ്റെ നേതൃത്വത്തിലാണ് രക്ഷാദൗത്യം തുടരുന്നത്. പെട്രോള്‍ പമ്പിനുമുകളിലേക്കാണ് ബോര്‍ഡ് വീണത്. ലോഹപാളികൾ മുറിച്ചുമാറ്റിയുള്ള ശ്രമകരമായ രക്ഷാദൗത്യമാണ് പ്രദേശത്ത് നടക്കുന്നത്. ഇതുവരെ 67 പേരെ രക്ഷിക്കാൻ കഴിഞ്ഞെന്ന് എൻ ഡി ആർ എഫ് അറിയിച്ചു. 250 ടണ്‍ തൂക്കമുണ്ടെന്നാണ് കണക്കാക്കുന്നത്.

എട്ടുപേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. ഇനിയും ഇരുപതിലേറെ പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് മുംബൈ കോർപ്പറേഷൻ കമ്മീഷണർ മാധ്യമങ്ങളോട് പറഞ്ഞത്. ഇന്നലെ വൈകിട്ട് ഉണ്ടായ കനത്ത മഴയിലും കാറ്റിലും ആണ് കൂറ്റൻ പരസ്യ ബോർഡ് ആളുകൾക്ക് മേൽ പതിച്ചത്. പരസ്യ ബോർഡ് അനുമതിയില്ലാതെ അനധികൃതമായി സ്ഥാപിച്ചതാണെന്ന് ഇന്നലെ തന്നെ കോർപ്പറേഷൻ അറിയിച്ചിരുന്നു. ബോർഡ് സ്ഥാപിച്ച കമ്പനിക്കെതിരെ തുടർ നിയമനടപടികളും ഇന്ന് ഉണ്ടാകും