തെരഞ്ഞെടുപ്പ് റാലിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കർഷക പ്രതിഷേധം

Advertisement

മുംബൈ. തെരഞ്ഞെടുപ്പ് റാലിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കർഷക പ്രതിഷേധം. മഹാരാഷ്ട്രയിലെ ദിൻദോരിയിൽ തെരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കവെയാണ് ഉള്ളി കർഷകർ മോദിക്കെതിരെ പ്രതിഷേധ മുദ്രാവാക്യം വിളിച്ചത്. കർഷകർ നേരിടുന്ന പ്രശ്നങ്ങൾ സംസാരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മുദ്രാവാക്യം. ക്ഷോഭത്തോടെ മോദി ഇടയ്ക്ക് വച്ച് പ്രസംഗം നിർത്തി. പ്രതിഷേധിച്ചവരെ ഉടൻ പൊലീസ് നീക്കിയതോടെ പ്രസംഗം തുടരുകയായിരുന്നു.

Advertisement