ഉത്തർപ്രദേശിൽ CAA പ്രചാരണ ആയുധമാക്കി പ്രതിപക്ഷത്തെ കടന്നാക്രമിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി.മോദി ഗ്യാരണ്ടി യുടെ ഉത്തമ ഉദാഹരണം, CAA നിയമമെന്ന് പ്രധാനമന്ത്രി.CAA പിൻവലിക്കാൻ മോദി പ്രതി പക്ഷത്തെ വെല്ലുവിളിച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പ് അഞ്ചാംഘട്ടത്തിലേക്ക് കടക്കാനിരിക്കെ പൗരത്വ ഭേദഗതി നിയമം പ്രധാന പ്രചാരണ ആയുധമാക്കുകയാണ് ബിജെപി.
മോദി ഗ്യാരണ്ടിയുടെ ഉത്തമ ഉദാഹരണമായാണ് പ്രധാനമന്ത്രി നിയമത്തെ ഉയർത്തിക്കാട്ടിയത്.
CAA നിയമ മനുസരിച്ചു പൗരത്വ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തതായി ആസംഗഡിലെ റാലിയിൽ പ്രധാനമന്ത്രി.ഇന്ത്യ സഖ്യം CAA യുടെ പേരിൽ കള്ളം പ്രചരുപ്പിച്ച്, രാജ്യത്ത് കലാപത്തിന് തീ കോളുത്താൻ ശ്രമിച്ചു,
CAA പിൻവലിക്കാൻ പ്രതി പക്ഷത്തെ മോദി വെല്ലുവിളിച്ചു
മാസങ്ങൾക്കകം ബംഗാൾ മുതൽ പഞ്ചാബ് വരെ ആയിരകണക്കിന് ന് അഭയാർത്തികൾക്ക് പൗരത്വം നൽകുമെന്നും പ്രധാന മന്ത്രി പ്രഖ്യാപിച്ചു.ബിജെപി യാണ് അയോധ്യയിൽ രാമ ക്ഷേത്രം യഥാർത്യമാക്കിയത്,കോടതിവിധി അവഗണിച്ച് രാമക്ഷേത്രം പൂട്ടാൻ കോണ്ഗ്രസ് ആഗ്രഹിക്കുന്നു.രാംലല്ലയെ വീണ്ടും ടെന്റ് ലേക്ക് മാറ്റാനാണ് നീക്കമെന്നും മോദി ആരോപിച്ചു.
ഇന്ത്യ സഖ്യം സർക്കാർ രൂപീകരിച്ചാൽ ജനങളുടെ സ്വത്തുക്കൾ തങ്ങളുടെ വോട്ടു ബാങ്കിന് വിതരണം ചെയ്യുമെന്ന ആരോപണം പ്രധാന മന്ത്രി ആവർത്തിച്ചു.മൂന്ന് ഘട്ടങ്ങളിലായി 41 സീറ്റുകളിൽ തെരഞ്ഞെടുപ്പ് പൂർത്തിയാകാനുള്ള ഉത്തർ പ്രാദേശിൽ വരും ദിവസങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആണ് ബിജെപിയുടെ തീരുമാനം.