ഓടികൊണ്ടിരുന്ന ബസിന് തീ പിടിച്ച് 10 പേർ മരിച്ചു

Advertisement

ചണ്ഡീഗഡ്: ഹരിയാനയിലെ നൂഹിന് സമീപം ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച്‌ പത്ത് പേര്‍ മരിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കുണ്ട്.

ഇവരെ നൂഹ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

കുണ്ഡ്‌ലി-മനേസര്‍-പല്‍വാല്‍ എക്‌സ്പ്രസ്‌വേയില്‍ വെള്ളിയാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. ബസിനുള്ളില്‍നിന്ന് പൊട്ടിത്തെറിയുടെ ശബ്ദം മുഴങ്ങിയെന്നും പിന്നാലെ തീപിടിക്കുകയായിരുന്നുമെന്നാണ് വിവരം. തീപിടിത്തം ഉണ്ടായി മൂന്ന് മണിക്കൂറിന് ശേഷമാണ് പോലീസ് അപകടസ്ഥലത്ത് എത്തിയത്.

ബസ് പൂര്‍ണമായും കത്തിനശിച്ച നിലയിലാണ്. വൃന്ദാവനില്‍നിന്ന് വരികയായിരുന്ന തീര്‍ഥാടകസംഘമാണ് അപകടത്തില്‍പ്പെട്ടത്. സ്ത്രീകളും കുട്ടികളും അടക്കം 60ഓളം പേര്‍ ബസിലുണ്ടായിരുന്നെന്നാണ് വിവരം.