ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ടത്തിനുള്ള പരസ്യ പ്രചാരണം അവസാനിച്ചു

Advertisement

ന്യൂഡെല്‍ഹി. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ടത്തിനുള്ള പരസ്യ പ്രചാരണം അവസാനിച്ചു. ആറു സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 49 സീറ്റുകളിലേക്കാണ് തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കുക. ഡൽഹിയിൽ ഒരു അഴിമതി ക്കാരന് സംരക്ഷണം. നൽകുന്നുവെന്ന് കോണ്ഗ്രസിനും, ആം ആദ്മി ക്കും എതിരെ വിമർശനവുമായി പ്രധാന മന്ത്രി നരേന്ദ്ര മോദി. രാഷ്ട്രീയ സംവാദത്തിന് പ്രധാനമന്ത്രിയെ വീണ്ടും വെല്ലുവിളിച്ച് രാഹുൽ ഗാന്ധി.
രാജസ്ഥാനിലെ പ്രധാന മന്ത്രി മോദിയുടെ വിവാദ പ്രസംഗത്തിൽ ഡൽഹി ഹൈ കോടതി പോലീസിനോട് റിപ്പോർട്ട് തേടി.

ബീഹാർ,ജമ്മു കശ്മീർ, ജാർഖണ്ഡ്,ലഡാക്ക്,മഹാരാഷ്ട്ര, ഒഡീഷ, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ എന്നിവിടങ്ങളിലായി 49 മണ്ഡലങ്ങളിൽ ആണ് അഞ്ചാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്.695 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. അമേഠി, റായ്ബറേലി മണ്ഡലങളാണ് അഞ്ചാം ഘട്ടത്തിലെ ശ്രദ്ധ കേന്ദ്രം.രാഹുൽ ഗാന്ധി, രാജ് നാഥ് സിങ്, പീയുഷ് ഗോയൽ,സ്മൃതി ഇറാനി, ചിരാഗ് പസ്വാൻ, രാജീവ് പ്രതാപ് റൂഡി, ഒമർ അബ്ദുള്ള തുടങ്ങിയവരാണ് അഞ്ചാംഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖർ.

പ്രധാന മന്ത്രി നരേന്ദ്രമോദിയും, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ആറാം ഘട്ട മേഖലകളിൽ പ്രചരണം ആരംഭിച്ചു.ഹരിയാനയിലെ റാലികളിൽ കർഷകർക്കും, സൈനികർക്കും വേണ്ടി നടപ്പാക്കിയ പദ്ധതികൾ എടുത്തു പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദി,

വടക്ക് കിഴക്കൻ ഡൽഹിയിലെ റാലിയിൽ, മതത്തിന്റെ അടിസ്ഥാനത്തിൽ സർക്കാർ ടെൻഡറുകൾ നൽകുമെന്നും, സ്‌പോർട്സ് ടീമിലേക്ക് തെരഞ്ഞെടുപ്പ് നടത്തുമെന്നും കോണ്ഗ്രസ് പ്രകടനപത്രികയിൽ പറയുന്നതായി ആരോപിച്ചു.ഡൽഹി രാം ലീല മൈദാനി ലെ റാലിയിൽ രാഹുൽ ഗാന്ധി, രാഷ്ട്രീയ സംവാദത്തിന് പ്രധാന മന്ത്രി മോദിയെ വെല്ലുവിളിച്ചു. രാജസ്ഥാനിലെ ബൻസ്വാഡയിലെ നരേന്ദ്രമോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരായ പരാതിയിൽ,ഡൽഹി ഹൈകോടതി പോലീസിനോട് റിപ്പോർട്ട്‌ തേടി.

ഡൽഹി സ്വദേശിയായ കുർബാൻ അലി നൽകിയ പരാതിയിലാണ് നടപടി.

Advertisement