അഞ്ചാംഘട്ടത്തിലും രാജ്യത്ത് പോളിംഗ് മന്ദഗതിയിൽ

Advertisement

ന്യൂഡെല്‍ഹി. അഞ്ചാംഘട്ടത്തിലും രാജ്യത്ത് പോളിംഗ് മന്ദഗതിയിൽ. മൂന്ന് മണിവരെ 47 ശതമാനം പോളിംഗ് രാജ്യത്ത് രേഖപ്പെടുത്തി. പോളിംഗ് കുറയാൻ കാരണക്കാർ പ്രതിപക്ഷ പാർട്ടികളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കുറ്റപ്പെടുത്തി. അതേസമയം ബംഗാളിൽ ഇന്നും വോട്ടിംഗിനിടെ വ്യാപക അക്രമമാണ് റിപ്പോർട്ട് ചെയ്തത്.

ആറ് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 49 മണ്ഡലങ്ങളിലാണ് ഇന്ന് പോളിംഗ്. രാഹുൽ ഗാന്ധിയുടെ റായ്ബറേലി അടക്കം താരമണ്ഡലങ്ങൾ പലത്. മുംബൈ മഹാ നഗരത്തിലെ ആറ് മണ്ഡലങ്ങളിലും ജനം വിധിയെഴുതുന്നു. പക്ഷെ കനത്ത പോളിംഗ് എങ്ങുമില്ല. പ്രതിപക്ഷം പ്രചാരണത്തിൽ പുറകോട്ട് പോയതാണ് പോളിംഗ് ശതമാനം കുറയുന്നതിന് കാരണമെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. എന്നാൽ വോട്ടിംഗിനിടെ സ്ഥിതി വിലയിരുത്താൻ പാർട്ടി അധ്യക്ഷന്ർറെ അധ്യക്ഷതയിൽ ബിജെപി ദില്ലിയിൽ യോഗം ചേർന്നു. അതേസമയം പശ്ചിമ ബംഗാളിൽ വ്യാപക അക്രമ സംഭവങ്ങളാണ് ഇന്നും അരങ്ങേറിയത്. പലയിടത്തും തൃണമൂൽ ബിജെപി പ്രവർത്തകർ ഏറ്റുമുട്ടി.

ബൂത്ത് പിടിത്തവും ഇവിഎമ്മിലെ തിരിമറി ആരോപണവും അടക്കം ആയിരത്തോളം പരാതികൾ തെരഞ്ഞെടുപ്പ് കമ്മീഷന്ർറെ മുന്നിൽ ഉച്ചയ്ക്ക് മുൻപേ തന്നെ എത്തി. മഹാരാഷ്ട്രയിലാണ് പോളിംഗ് ശതമാനം ഏറ്റവും കുറവ്. പോളിംഗിലെ വേഗം കുറയ്ക്കാൻ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നതായി ഉദ്ദവ് താക്കറെ കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് കമ്മീഷന്ർറെ ഇടപെടൽ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ആവശ്യപ്പെട്ടു.വോട്ടിംഗ് പുരോഗമിക്കവേ റായ്ബറേലിയിലെ ഹനുമാൻ ക്ഷേത്രത്തിൽ രാഹുൽ ഗാന്ധി ഇന്ന് സന്ദർശനം നടത്തി.ശേഷം ബൂത്തുകളിൽ നേരിട്ടെത്തുകയും ചെയ്തു

Advertisement