ഇന്ത്യ സഖ്യത്തിന്റെ തോൽവി ഉറപ്പിച്ചെന്ന് പ്രധാന മന്ത്രി

Advertisement

ന്യൂഡെല്‍ഹി.അഞ്ചാം ഘട്ട വോട്ടെടുപ്പ് പൂർത്തിയായതോടെ ഇന്ത്യ സഖ്യത്തിന്റെ തോൽവി ഉറപ്പിച്ചെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി.ഇന്ത്യ സഖ്യം 300 ലേറെ സീറ്റുകൾ നേടി സർക്കാർ രൂപീകരിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ.അഞ്ചാം ഘട്ട വോട്ടെടുപ്പിന് പിന്നാലെ ബീഹാറിൽ വെടിവെപ്പ്, ഒരാൾ മരിച്ചു. ആം ആദ്മി പാർട്ടി മുൻ നേതാവ് ജഗ്ബീർ സിംഗ് ബ്രാർ ഡൽഹിയിൽ ബിജെപിയിൽ ചേർന്നു.

ഒന്നാം ഘട്ട വോട്ടെടുപ്പിന് പിന്നാലെ ആത്മവിശ്വാസം നഷ്ടപ്പെട്ട ഇന്ത്യ സഖ്യം, അഞ്ചാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതോടെ തോൽവി സമ്മതിച്ചു കഴിഞ്ഞുവെന്ന്, ബിഹാറിലെ, ഈസ്റ്റ് ചമ്പാരനിലെ തെരഞ്ഞെടുപ്പ് റാലിയിൽ പ്രധാന മന്ത്രി മോദി.

മുസ്ലിം വിഭാഗത്തിനെതിരെ താൻ ഒന്നും പറഞ്ഞിട്ടില്ലെന്നും, കോൺഗ്രസിന്റെ പ്രീണന രാഷ്ട്രീയം തുറന്ന് കാട്ടുക മാത്രമാണ് ചെയ്തതെന്നും, വാർത്ത ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ പ്രധാന മന്ത്രി പറഞ്ഞു.

ജൂൺ നാലിന് ഇന്ത്യസഖ്യം 300 സീറ്റുകളിലേറെ നേടി സർക്കാർ രൂപീകരിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ.
ആം ആദ്മിക്ക് വോട്ടു ചെയ്തവരെ പാകിസ്താനികൾ എന്ന് വിളിച്ചു അതിക്ഷേപിച്ച ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രധാന മന്ത്രി ആകില്ലെന്നും കേജ്രിവാൾ.

ഇന്നലെ നടന്ന വോട്ടെടുപ്പിന് പിന്നാലെ,ബീഹാറിലെ ചപ്ര യിൽ ബിജെപി – ആർ ജെ ഡി പ്രവർത്തകർ ഏറ്റ് മുട്ടി. നിരവധി പേർക്ക് പരിക്ക് ഏറ്റു.സംഘർഷത്തിനിടയുണ്ടായ വെടിവെപ്പിൽ ഒരാൾ മരിച്ചു.തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സഹകരിക്കാത്തതിൽ മുൻ കേന്ദ്ര മന്ത്രിയും, എം പി യുമായ ജയന്ത് സിൻഹയിൽ നിന്നും ബിജെപി വിശദീകരണം തേടി.