ലോക് സഭ തെരഞ്ഞെടുപ്പ്: ആറാം ഘട്ട പരസ്യ പ്രചരണം ഇന്ന് അവസാനിക്കും

Advertisement

ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ ആറാംഘട്ട പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. 58 മണ്ഡലങ്ങളിലാണ് മേയ് 25ന് ജനവിധിയെഴുതുക.

ഡല്‍ഹിയിലും ആറ് സംസ്ഥാനങ്ങളിലുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഹരിയാനയിലെ പത്ത് മണ്ഡലങ്ങളും പശ്ചിമ ബംഗാളിലെ ഏഴ് മണ്ഡലങ്ങളും ഇതില്‍ ഉള്‍പ്പെടും.

യുപിയിലെ 14 മണ്ഡലങ്ങളും ഡല്‍ഹിയിലെ ഏഴ് മണ്ഡലങ്ങളിലേക്കും ആറാംഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. മേനകാ ഗാന്ധി, കനയ്യകുമാർ, സുഷമ സ്വരാജിന്‍റെ മകള്‍ ബാൻ സുരി അടക്കമുള്ള പ്രമുഖ സ്ഥാനാർഥികള്‍ ഈ ഘട്ടത്തിലാണ് ജനവിധി തേടുന്നത്.