സി വി ആനന്ദബോസിനെതിരായ പീഡനകേസിൽ രാജ്ഭവന് താൽക്കാലിക ആശ്വാസം

Advertisement

കൊല്‍ക്കൊത്ത.ബംഗാൾ ഗവർണർ സി വി ആനന്ദബോസിനെതിരായ പീഡനകേസിൽ രാജ് ഭവന് താൽക്കാലിക ആശ്വാസം.
മൂന്ന് രാജ്ഭവൻ ജീവനക്കാർക്കെതിരായ കൊൽക്കത്ത പോലീസിൻ്റെ അന്വേഷണത്തിന് കൽക്കട്ട ഹൈക്കോടതി ഇടക്കാല സ്റ്റേ അനുവദിച്ചു.ജസ്റ്റിസ് അമൃത സിൻഹയുടെ അധ്യക്ഷത യിലുള്ള ബഞ്ചിന്റെ താണ് തീരുമാനം.ജൂൺ 10 ന് ഹൈ കോടതി കേസ് വീണ്ടും പരിഗണിക്കും.ഗവർണർക്കെതിരെ പീഡന പരാതിനൽകിയ യുവതിയെ തടഞ്ഞ് വെക്കുകയും, ഭീഷണി പ്പെടുത്തുകയും ചെയ്തെന്നാണ് രാജ്ഭവൻ ഉദ്യോഗസ്ഥർക്കെതിരായ കേസ്.

Advertisement