രാജ്കോട്ടിലെ ഗെയിംസ് സോണിലുണ്ടായ വൻ തീപ്പിടിത്തതിൽ മരണ സംഖ്യ 32 ആയി

Advertisement

അഹമ്മദാബാദ്.ഗുജറാത്തിലെ രാജ്കോട്ടിലെ ഗെയിംസ് സോണിലുണ്ടായ വൻ തീപ്പിടിത്തതിൽ മരണ സംഖ്യ 32 ആയി. ഇതിൽ 12ലേറെ പേർ കുട്ടികളാണ്. മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലായതിനാൽ ഡിഎൻഎ പരിശോധനയ്ക്കായി സാമ്പിളുകൾ ഗാന്ധി നഗറിലെ ഫോറസിക് സർവകലാശാലയിലേക്ക് കൊണ്ട് പോവും. വൻ തോതിൽ പെട്രോളും ഡീസലും സംഭരിച്ച വച്ചതാണ് തീപ്പിടിത്തം നിയന്ത്രണാതീതമാവാൻ കാരണമായത്.

അവശിഷ്ടങ്ങൾക്കിടയിൽ ജീവന്ർറെ ശേഷിപ്പ് തിരയുകയാണ് മണ്ണുമാന്തി യന്ത്രങ്ങൾ. കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയതത്രയും. മരിച്ചവരുടേയും പരിക്കേറ്റവരുടേയും കൃത്യമായ വിവരം നൽകാൻ ജില്ലാ ഭരണകൂടവും സംസ്ഥാന സർക്കാരും മടിക്കുകയാണ്. യാതൊരു അനുമതിയുമില്ലാതെയാണ് 2021 മുതൽ ടിആർപി എന്ന സ്ഥാപനം പ്രവർത്തിക്കുന്നത്.

അലൂമിനിയം ഷീറ്റും കമ്പികളും കൊണ്ടുണ്ടാക്കിയ മൂന്ന് നില നിർമ്മിതിയാണ്. ഫയർ ആന്ർറ് സേഫ്റ്റി വിഭാഗത്തിൽ നിന്ന് എൻഒസിക്കായി അപേക്ഷിച്ചിട്ട് പോലുമില്ല. കോർപ്പറേഷൻ എൻഒസി നൽകിയില്ലെന്ന് മേയറും ഇപ്പോൾ പറയുന്നു. ചുരുക്കത്തിൽ സൌരാഷ്ട്രയിലെ ഏറ്റവും വലിയ വിനോദ കേന്ദ്രങ്ങളിലൊന്ന് പ്രവർത്തിച്ചിട്ടും ആരും ഒന്നും അറിഞ്ഞിരുന്നില്ലെന്ന് കൈ കഴുകുകയാണ്. അവധി ദിനം ആഘോഷിക്കാനായി എത്തിയ ആൾത്തിരക്കിനിടെയാണ് തീ പടർന്നത്

എസിയിൽ നിന്ന് തീ പടർന്നെതെന്ന് കരുതുന്നു. വൻ തോതിൽ സംഭരിച്ച് വച്ച ഇന്ധനം ആത് ആളിക്കത്തിച്ചു.ജനറേറ്ററിനായി 2000 ലിറ്റർ ഡീസൽ, കോ കാർട്ടിംഗ് കാറുകൾക്കായി 1500 ലിറ്റർ പെട്രോൾ എന്നിവ കരുതിയിരുന്നു. പക്ഷെ തീ പിടിച്ചാൽ നിയന്ത്രിക്കാനുള്ള സംവിധാനങ്ങളൊന്നും സ്ഥാപനത്തിലില്ല.

എഡിജിപിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. രാവിലെ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ദുരന്തഭൂമിയിൽ നേരിട്ടെത്തി സ്ഥിതി വിലയിരുത്തി

Advertisement