വിവേക് വിഹാറിലെ ആശുപത്രി പ്രവർത്തിച്ചത് ലൈസൻസ് ഇല്ലാതെ,ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത് ആയുർവേദ ഡോക്ടർ

Advertisement

ന്യൂഡെല്‍ഹി.ദുരന്തമുണ്ടായ വിവേക് വിഹാറിലെ ആശുപത്രി പ്രവർത്തിച്ചത് ലൈസൻസ് ഇല്ലാതെ എന്ന് സ്ഥിരീകരിച്ച് പോലീസ് പുതിയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ഉടമ അടക്കമുള്ളവർക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്താൻ തീരുമാനം. ആശുപത്രിയിൽ ഓക്സിജൻ സിലിണ്ടറുകൾ സൂക്ഷിച്ചിരുന്നത് നിയമവിരുദ്ധമായാണെന്നും കണ്ടെത്തൽ.

വിവേക് വിഹാർ ആശുപത്രി തീപിടുത്തവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണ്. ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം രണ്ടായി
ആശുപത്രി ഉടമ നവീൻ കിഞ്ചി ഡ്യൂട്ടി ഡോക്ടർ ആകാശ് എന്നിവരാണ് പിടിയിലായത്. പോലീസ് അന്വേഷണത്തിൽ ആശുപത്രിയുടെ ലൈസൻസ് കാലാവധി
മാർച്ച് 31ന് അവസാനിച്ചു എന്ന് കണ്ടെത്തി. ഫയർഫോഴ്സ് നടത്തിയ അന്വേഷണത്തിൽ ഫയർ സേഫ്റ്റി സർട്ടിഫിക്കറ്റുകൾ ആശുപത്രിക്ക് ഇല്ലായിരുന്നു എന്നും വ്യക്തമായി.
ഉചിത യോഗ്യത ഇല്ലാത്ത ഡോക്ടർമാരായിരുന്നു ആശുപത്രിയിൽ ഉണ്ടായിരുന്നത് എന്താണ് പോലീസ് കരുതുന്നത്. ഇക്കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.
5 കിടക്കകൾ മാത്രം ആയിരുന്നു നേരത്തെ ഉണ്ടായിരുന്ന ലൈസൻസിന്റെ ഭാഗമായി അനുവദിക്കപ്പെട്ടിരുന്നത്. എന്നാൽ ആശുപത്രിയിൽ സംഭവ സമയത്ത് ഉണ്ടായിരുന്നത് 12ലധികം കിടക്കകൾ
വിവേക് വിഹാറിലെ ആശുപത്രിയിൽ എമർജൻസി എക്സിറ്റ് ഇല്ലായിരുന്നു
ന്യു ബോൺ ബേബി കെയറിന് നാല് ശാഖകൾ ഉണ്ടായിരുന്നതായും പോലീസ് അന്വേഷണത്തിൽ വ്യക്തമായി അറസ്റ്റിലായ പ്രതികളുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. ചില വനിതാ ഡോക്ടർമാർ അടക്കമുള്ളവർ കൂടി പ്രതി പട്ടികയുടെ ഭാഗമാകും എന്നാണ് വിവരം. വിഷയത്തിൽ നാഷണൽ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ് സ് അന്വേഷണം ആരംഭിച്ചു.

വിവേക് വിഹാർ ആശുപത്രി തീപിടുത്തം: ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത് ആയുർവേദ ഡോക്ടർ വിവേക് വിഹാറിലെ ആശുപത്രിയിൽ തീപിടുത്ത സമയത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത് ആയുർവേദ ഡോക്ടർ ആയ ആകാശ് ആയിരുന്നുവെന്ന് പോലീസ്.

താൻ ആയുർവേദ ഡോക്ടർ ആയിരുന്നു എന്നത് ആശുപത്രി ഉടമകൾക്ക് അറിയാമായിരുന്നെന്ന് പോലീസിനോട് വെളിപ്പെടുത്തി ആകാശ്. എംബിബിഎസ് യോഗ്യതയുള്ള ശിശു വിദഗ്ധനായി ചമഞ്ഞായിരുന്നു ഇയാൾ ആശുപത്രിയിൽ പ്രവർത്തിച്ചത്.