അടുത്ത മൂന്ന് ദിവസം കൂടി ഉത്തരേന്ത്യയിൽ ഉഷ്ണ തരംഗം തുടരും

Advertisement

ഉത്തരേന്ത്യയിൽ കനത്ത ഉഷ്ണ തരംഗം. ഡൽഹിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. 48 ഡിഗ്രി സെൽഷ്യസാണ് ഡൽഹിയിൽ രേഖപ്പെടുത്തിയ താപനില.രാജസ്ഥാനിലും,പഞ്ചാബ് – ഹരിയാനയിലെ ചില പ്രദേശങ്ങളിലും റെഡ് അലർട്ട്. പ്രഖ്യാപിച്ചു. 48.8 ഡിഗ്രി സെൽഷ്യസാണ് രാജസ്ഥാനിലെ ബർമറിൽ രേഖപ്പെടുത്തിയ താപനില.ജയ്സാൽമീറിൽ 48 °C രേഖപ്പെടുത്തി.അടുത്ത മൂന്ന് ദിവസം കൂടി ഉഷ്ണ തരംഗം തുടരുമെന്നാണ് മുന്നറിയിപ്പ്.ഉത്തർപ്രദേശിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു