രാഹുൽ ഗാന്ധിയെയും, അരവിന്ദ് കേജ്രിവാളി നെയും പാക് നേതാക്കൾ പിന്തുണച്ചത് അന്വേഷിക്കേണ്ട വിഷയം, പ്രധാന മന്ത്രി

Advertisement

ന്യൂ ഡൽഹി. രാഹുൽ ഗാന്ധിയെയും, അരവിന്ദ് കേജ്രിവാളി നെയും പാക് നേതാക്കൾ പിന്തുണച്ചത് അന്വേഷിക്കേണ്ട വിഷയമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. തിരഞ്ഞെടുപ്പിന് ശേഷം പ്രധാന മന്ത്രി നരേന്ദ്ര മോദിക്കെതിരെ ഇ ഡി അന്വേഷണം ഉണ്ടാകുമെന്ന് കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബീഹാറിൽ രാഹുളിന്റെ പ്രചാരണ വേദി ഭാഗികമായി തകർന്നു.

തെരഞ്ഞെടുപ്പ് അവലോകനത്തിനായി ഇന്ത്യ മുന്നണി യോഗം ജൂൺ ഒന്നിന് ഡൽഹിയിൽ ചേരും.TMC ക്കെതിരായ BJP പരസ്യങ്ങൾ നിരോധിച്ച കൽക്കട്ട ഹൈ ക്കോടതി വിധിയിൽ ഇടപെടാൻ സുപ്രിം കോടതി വിസമ്മതിച്ചു.



പാകിസ്ഥാൻ മുൻ മന്ത്രി ചൗദരി ഫവാദ് ഹുസൈൻ, രാഹുൽ ഗാന്ധിയെ യും അരവിന്ദ് കേജ്രിവാളി നെയും പ്രശംസിച്ച സംഭവമാണ്, ഏറെ ഗൗരവമുള്ള, അന്വേഷണം നടത്തേണ്ട വിഷയമെന്ന പ്രധാന മന്ത്രി മോദി യുടെ പ്രതികരണം.


വാർത്ത ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രി യുടെ പ്രതികരണം.

തെരഞ്ഞെടുപ്പിന് ശേഷം അദാനിയുമായുള്ള ബന്ധത്തിൽ ഇ ഡി അന്വേഷണം മുൻകൂട്ടി കണ്ടാണ്, തന്നെ പരമാത്മാവ് അയച്ചതാണെന്ന പ്രധാന മന്ത്രി മോദിയുടെ പരാമർശമെന്ന് ബീഹാറിലെ റാലിയിൽ രാഹുൽ ഗാന്ധി ആരോപിച്ചു.


ബീഹാറിലെ പാലിഗഞ്ചിലെ രാഹുലിന്റെ പ്രചാരണ വേദി  ഭാഗികമായി തകർന്നു.
രാഹുൽ ഗാന്ധിഎത്തി ജനങ്ങളെ അഭിവാദ്യം ചെയ്യുന്നതിനിടെയാണ് വേദിയുടെ മുൻ ഭാഗം ഇടിഞ്ഞത്. സംഭാവത്തിൽ ആർക്കും പരുക്കില്ല.


ജൂൺ 2 ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ് വാളിന് ജയിലിലേയ്ക്ക് മടങ്ങേണ്ടതിനാൽ ഏഴാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ജൂൺ ഒന്നിന് തന്നെ ഇന്ത്യ മുന്നണി യോഗം ചേരും.

പൊതു തെരഞ്ഞെടുപ്പ് അവലോകനവും, തുടർ രാഷ്ട്രീയ നീക്കങ്ങളും ചർച്ച ചെയ്യാനാണ് യോഗം


അതേസമയം തൃണമൂൽ കോൺഗ്രസിന് എതിരായ പത്ര പരസ്യത്തിൽ, ബിജെപിക്ക് സുപ്രിം കോടതിയിൽ നിന്നും തിരിച്ചടി ഏറ്റു.

TMC ക്കെതിരായ ബിജെപിയുടെ പരസ്യങ്ങൾ നിരോധിച്ച കൽക്കട്ട ഹൈ ക്കോടതി വിധിയിൽ ഇടപെടാൻ സുപ്രിം കോടതി വിസമ്മതിച്ചു.

പരസ്യങ്ങൾ പ്രഥമദൃഷ്ട്യാ, അവഹേളനപരമെന്ന് സുപ്രിം കോടതി നിരീക്ഷിച്ചു.

Advertisement