തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് ധ്യാനമിരിക്കാന്‍ ഒരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയില്‍ ധ്യാനമിരിക്കും എന്നാണ് വിവരം. ധ്യാനമിരിക്കാൻ മോദി 30ന് പ്രചാരണം കഴിഞ്ഞ് കന്യാകുമാരിയിലേക്ക് തിരിക്കും.ഇതിന് മുൻപ്
2019-ലും ലോക്‌സഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിന് നാല് ദിവസം മാത്രം ബാക്കിനില്‍ക്കെ പ്രധാനമന്ത്രി ധ്യാനത്തിനായി ഉത്തരാഖണ്ഡ് കേദാര്‍നാഥില്‍ എത്തിയിരുന്നു. അന്ന് പതിനേഴ് മണിക്കൂറോളമാണ് കേദാര്‍നാഥിലെ ധ്യാനഗുഹയില്‍ മോദി ചിലവഴിച്ചത്. കേദാര്‍നാഥ് ക്ഷേത്രത്തിലും മോദി ദര്‍ശനം നടത്തിയിരുന്നു.