ലാപ്‌ടോപ്പ് ചാർജ് ചെയ്യുന്നതിനിടെ വനിതാ ഡോക്ടർ ഷോക്കേറ്റ് മരിച്ചു

Advertisement

കോയമ്പത്തൂർ: ലാപ്‌ടോപ്പ് ചാർജ് ചെയ്യുന്നതിനിടെ ഷോക്കേറ്റ് വനിതാ ഡോക്ടർ മരിച്ചു. ചെന്നൈ അയനാവരത്തെ വനിതാ ഹോസ്റ്റലിലാണ് സംഭവം. നാമക്കൽ സ്വദേശിനി ശരണിതയാണ്(32) മരിച്ചത്.

കോയമ്പത്തൂരിൽ ഡോക്ടറായ ഭർത്താവ് ഉദയകുമാറിനൊപ്പമാണ് ശരണിത താമസം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ക്യാമ്പസിൽ പങ്കെടുക്കുന്നതിനായാണ് അയനാവരത്ത് എത്തിയത്. കഴിഞ്ഞ ദിവസം ഉദയകുമാർ ശരണിതയെ ഏറെ നേരം ഫോൺ വിളിച്ചിട്ടും കിട്ടിയിരുന്നില്ല.
തുടർന്ന് ഹോസ്റ്റൽ ജീവനക്കാരെ ബന്ധപ്പെട്ടു. ഇവർ വന്ന് നോക്കിയപ്പോഴാണ് ശരണിതയെ മരിച്ച നിലയിൽ കണ്ടത്. ലാപ്‌ടോപ്പ് കേബിളിന് കേടുപാടുകൾ സംഭവിച്ചിരുന്നു. ഇതിൽ നിന്നാണ് ഷോക്കേറ്റതെന്നാണ് സംശയം.