മിസോറാമിൽ കനത്ത നാശം വിതച്ച് റെമാൽ ചുഴലിക്കാറ്റ്; കരിങ്കൽ ക്വാറി തകർന്ന് 10 മരണം

Advertisement

ഐസ്വാൾ:
റെമാൽ ചുഴലിക്കാറ്റിൽ മിസോറാമിൽ വ്യാപക നാശനഷ്ടം. ഐസ്വാളിൽ കനത്ത മഴയിൽ കരിങ്കൽ ക്വാറി തകർന്ന് 10 തൊഴിലാളികൾ മരിച്ചു. നിരവധി പേർ ക്വാറിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. രക്ഷാപ്രവർത്തനം തുടരുകയാണ്. ശക്തമായ ചുഴലിക്കാറ്റിൽ നിരവധി വീടുകൾ തകർന്നു.

കഴിഞ്ഞ ദിവസം ബംഗാളിന്റെ തീരം തൊട്ട റെമാൽ വീശിയത് മണിക്കൂറിൽ 110 മുതൽ 120 കിലോമീറ്റർ വേഗതയിലാണ്. ബംഗാളിലും ചുഴലിക്കാറ്റ് കനത്ത നാശനഷ്ടം വിതച്ചിരുന്നു. രണ്ട് പേർ മരിച്ചു. തീരപ്രദേശങ്ങളിൽ നിന്ന് രണ്ട് ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു. കൊൽക്കത്തയിലടക്കം പല സ്ഥലങ്ങളിലും മരങ്ങൾ കടപുഴകി വീണു.

ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞതോടെ 21 മണിക്കൂറായി അടച്ചിട്ട കൊൽക്കത്ത വിമാനത്താവളം തുറന്നു. ത്രിപുരയിൽ രണ്ട് ദിവസത്തേക്ക് സ്‌കൂളുകൾ അടച്ചു.