കനാലിൽ കുളിയ്ക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു

Advertisement

ഹൈദരാബാദ്. ആന്ധ്രാപ്രദേശിൽ കനാലിൽ കുളിയ്ക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു. ഹൈദരാബാദ് സ്വദേശികളായ സണ്ണിയും സുനിലുമാണ് മരിച്ചത്.
ഒഴുക്കിൽപ്പെട്ട് കാണാതായ ഗിരി, നന്ദു എന്നിവർക്കായി തിരച്ചിൽ തുടരുകയാണ്. ഹൈദരാബാദിൽ നിന്നും ബാപട്ലയിലെ സൂര്യലങ്ക ബീച്ച് കാണാനായി എത്തിയതായിരുന്നു ആറുപേരടങ്ങുന്ന സംഘം. ബീച്ചിൽ നിന്ന് തിരികെ വരുന്നതിനിടെയാണ് നല്ലമഡ കനാലിൽ കുളിയ്ക്കാൻ ഇറങ്ങിയത്. ഒരാളാണ് ആദ്യം ഒഴുക്കിൽപ്പെട്ടത്. ഇയാളെ രക്ഷിയ്ക്കാനുള്ള ശ്രമത്തിനിടെയാണ് മറ്റുള്ളവരും അപകടത്തിൽപ്പെട്ടത്.