വിവേകാനന്ദപ്പാറയിൽ സ്വാമി വിവേകാനന്ദൻ ധ്യാനമിരുന്ന അതേയിടത്തിൽ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി 48 മണിക്കൂറോളം ധ്യാനത്തിലിരിക്കും

Advertisement

ചെന്നൈ: കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിൽ ഇന്ന് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി 48 മണിക്കൂറോളം ധ്യാനത്തിലിരിക്കും. സ്വാമി വിവേകാനന്ദൻ ധ്യാനമിരുന്ന അതേയിടത്താണ് മോദിയും ധ്യാനനിമഗ്നനാവുക. ധ്യാനമണ്ഡപത്തിലെ ധ്യാനത്തിനുശേഷം ജൂൺ ഒന്നിന് അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്ന ദിവസം അദ്ദേഹം തിരിച്ച് ഡൽഹിയിലേക്ക് പോകും.
പ്രധാനമന്ത്രിയുടെ വരവിനോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.

Advertisement