ശശി തരൂരിൻ്റെ പിഎ യും കൂട്ടാളിയും സ്വർണ്ണക്കടത്തിൽ കസ്റ്റഡിയിൽ

Advertisement

ന്യൂ ഡെൽഹി :
500 ഗ്രാം സ്വർണ്ണവുമായി ശശി തരൂർ എം പി യുടെ പിഎ ശിവകുമാർ പ്രസാദും കൂട്ടാളിയും ദില്ലി വിമാനത്താവളത്തിൽ കസ്റ്റംസ് കസ്റ്റഡിയിൽ ആയതായി  വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ദുബൈയിൽ നിന്നെത്തിയ ആളിൽ നിന്ന് സ്വർണ്ണം വാങ്ങാനെത്തിയതായിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരം. ഇന്നലെയായിരുന്നു സംഭവമെങ്കിലും ഇത് സംബന്ധിച്ച വാർത്ത ഇന്ന് രാവിലെയാണ് കസ്റ്റംസ് പുറത്ത് വിട്ടത്.ശിവകുമാറിനെ ചോദ്യം ചെയ്തത് വരികയാണ്. അതിന് ശേഷമേ മറ്റ് വിശദാംശങ്ങൾ ലഭ്യമാകയുള്ളൂ.

കൂടുതൽ വിശദാംശങ്ങൾ അറിവായിട്ടില്ല.

Advertisement