ന്യൂ ഡെൽഹി :
ശശി തരൂർ എം പി യുടെ പിഎ ശിവകുമാർ പ്രസാദിന് സ്വർണ്ണം കൈമാറിയത് ഉത്തർപ്രദേശിലെ ഖോര ഖ്പൂർ സ്വദേശി ധർമ്മേന്ദ്ര ദാർ ദുബെ ആണന്ന് കസ്റ്റംസ് .ബാങ്കോക്ക് വിമാനത്തിൽ എത്തിയ ഇയാൾ ഗ്രീൻ ചാനൽ വഴി കടന്ന് ലോഞ്ചിൽ ഇരിക്കുമ്പോൾ ശിവകുമാർ പ്രസാദ് എത്തി സ്വർണ്ണവുമായി പുറത്തേക്ക് വന്നു. ലഗേജ് എടുത്ത ശേഷം കസ്റ്റംസ് സംശയം തോന്നി ഇയാഴാണ് 515 ഗ്രാം സ്വർണ്ണം ശിവകുമാറിന് നൽകിയതായി സമ്മതിച്ചത്.തുടർന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.’
ശശീ തരൂരിന് വിമാനത്താവളവുമായുളള കാര്യങ്ങൾ ശരിയാക്കുന്ന ജോലിയാണ് ശിവകുമാർ ചെയ്യുന്നത്. എന്നാൽ ഇയാൾ താല്ക്കാലിക ജീവനക്കാരനാണെന്നും സ്വർണ്ണം കടത്തിയതുമായി തനിക്ക് ബന്ധമില്ലെന്നും ശശീ തരൂർ വ്യക്തമാക്കി. ഏത് അന്വേഷണത്തോടും സഹകരിക്കുമെന്നും, തൻ്റെ ആവശ്യത്തിനല്ല പി എ വിമാനത്താവളത്തിൽ പോയതെന്നും തരൂർ പറഞ്ഞു.
അതിനിടെ തരൂരിനെ പരിഹസിച്ച് തിരുവനന്തപുരത്തെ എൻ ഡി എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ രംഗത്ത് വന്നു.
ആരാണ് സ്വർണ്ണം കടത്തുന്നതെന്ന് ഇപ്പോൾ വ്യക്തമായില്ലേ എന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ്റെ പ്രതികരണം.