ധ്യാനത്തിനായി പ്രധാനമന്ത്രി കന്യാകുമാരിയിലെത്തി

Advertisement

കന്യാകുമാരി: വിവേകാനന്ദപ്പാറയിൽ 48 മണിക്കൂറോളം ധ്യാനത്തിലിരിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തി. നിശ്ചയിച്ചതിലും ഒരു മണിക്കുവൈകിട്ട് 4.25 ന് തിരുവനന്തപുരത്ത് എത്തിയ അദ്ദേഹം 5.10 ന് കന്യാകുമാരിയിലെത്തി.2 ഹെലികോപ്റ്ററുകളുടെ അകമ്പടിയോടെ എത്തിയ പ്രധാനമന്ത്രി ഗസ്റ്റ് ഹൗസിൽ അല്പനേരം വിശ്രമിച്ച ശേഷം ദേവീക്ഷേത്രം സന്ദർശിക്കും. തിരുവള്ളൂവരുടെ പ്രതിമയിൽ ആദരം അർപ്പിച്ച ശേഷം വിവേകാനന്ദ പാറയിലേക്ക് പോകും.74 ദിവസം നീണ്ട തിരഞ്ഞെടുപ്പ് പ്രചരണത്തിന് ശേഷം ഇന്ന് മുതൽ ആരംഭിക്കുന്ന ധ്യാനം ഒന്നാം തീയതി ഉച്ചവരെ നീളും.

സ്വാമി വിവേകാനന്ദൻ ധ്യാനമിരുന്ന അതേയിടത്താണ് മോദിയും ധ്യാനനിമഗ്നനാവുക. ധ്യാനമണ്ഡപത്തിലെ ധ്യാനത്തിനുശേഷം ജൂൺ ഒന്നിന് അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്ന ദിവസം അദ്ദേഹം തിരിച്ച് ഡൽഹിയിലേക്ക് പോകും.
പ്രധാനമന്ത്രിയുടെ വരവിനോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.

Advertisement