ഹൈദരാബാദ്. വീണ്ടും പ്രണയപ്പക.ആന്ധ്രാപ്രദേശിൽ പ്രണയപ്പകയെ തുടർന്ന് യുവതിയെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി. എലൂർ സ്വദേശി ജക്കു രത്ന ഗ്രേസ് ആണ് കൊല്ലപ്പെട്ടത്. യുവതിയെ കൊലപ്പെടുത്തിയ ശേഷം പ്രതിയായ യേശുരത്നവും ആത്മഹത്യയ്ക്ക് ശ്രമിച്ചു. ദേഹത്ത് കുത്തിപ്പരുക്കേൽപ്പിച്ച നിലയിൽ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. രത്ന ഗ്രേസ് പിന്നീട് പ്രണയത്തിൽ നിന്ന് പിന്മാറുകയും വീട്ടുകാർ മറ്റൊരു വിവാഹം ഉറപ്പിയ്ക്കുകയും ചെയ്തിരുന്നു. ഇതിലുള്ള പ്രതികാരമായാണ് കൊലപാതകം. എലൂരിലെ സത്രംപാട് സായ്ബാബ ക്ഷേത്രത്തിന് സമീപത്ത് വച്ചാണ് പ്രതി കൊലപാതകം നടത്തിയത്.