ന്യൂഡല്‍ഹി: ഉത്തരേന്ത്യയിൽ ഉഷ്ണ തരംഗം രൂക്ഷമാകുന്നു. ഇതു വരെ 50 പേർ മരിച്ചതായി കണക്കാക്കുന്നു. ബിഹാറിൽ 19 ഉം ഒഡീഷയിൽ 10 ഉം രാജസ്ഥാനിൽ മരിച്ചവരുടെ എണ്ണം 12 ഉം ആയി. രാജസ്ഥാന്‍ പഞ്ചാബ് ഹരിയാന, ഡൽഹി,മധ്യപ്രദേശ് എന്നിവിടങ്ങളിൽ ചൂട് വർദ്ധിക്കുകയാണ്.
സമീപകാലത്ത് ഏറ്റവും ഉയർന്ന ചൂടാണ് ഉത്തരേന്ത്യ സാക്ഷ്യം വഹിക്കുന്നത്.
രാവിലെ 11 മണിക്കും വൈകുന്നേരം അഞ്ച് മണിക്കും ഇടയില്‍ പുറത്തിറങ്ങുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടങ്ങള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാത്രിയിലും ചൂട് അനുഭവപ്പെടുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.