നരേന്ദ്രമോദിയുടെ കന്യാകുമാരിയിലെ ധ്യാനം ഇന്ന് അവസാനിക്കും

Advertisement

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കന്യാകുമാരിയിലെ ധ്യാനം ഇന്ന് അവസാനിക്കും. വൈകിട്ട് മൂന്നരയ്ക്ക് ധ്യാനം അവസാനിപ്പിക്കുന്ന മോദി കന്യാകുമാരിയിൽ നിന്ന് ഹെലികോപ്റ്റർ മാർഗ്ഗം തിരുവനന്തപുരത്തെക്ക് തിരിക്കും. അവിടെനിന്ന് സ്വന്തം മണ്ഡലമായ വാരണാസിയിലേക്കാണ് മോദി പോവുക. 45 മണിക്കൂർ നീണ്ട ധ്യാനം മെയ്‌ 30നാണു മോദി തുടങ്ങിയത്. വിവേകാനന്ദ പാറയിലെ ധ്യാനമണ്ഡപത്തിൽ നിരാഹാരം വൃതം അനുഷ്ഠിച്ചായിരുന്നു ധ്യാനം. അവസാന ഘട്ട വോട്ടെടുപ്പ് നടക്കാൻ ഇരിക്കെ പ്രധാനമന്ത്രി ധ്യാനത്തിന് പോയതിനെ വിമർശിച്ചു പ്രതിപക്ഷ പാർട്ടികൾ രംഗത്ത് എത്തിയിരുന്നു.