കേരളത്തിൽ മൃഗബലി,ഡി കെ ശിവകുമാർ ഇന്ന് മാധ്യമങ്ങളെ കാണും

Advertisement

ബംഗളുരു.വിവാദ ആരോപണത്തിന് പിന്നാലെ നൽകിയ വിശദീകരണത്തിലും കേരളത്തിൽ മൃഗബലി നടത്തിയെന്ന് ആവർത്തിച്ച് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ. രാജരാജേശ്വരി ക്ഷേത്രത്തിൽ നടത്തിയെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് മാത്രമാണ് ഡി.കെ ശിവകുമാറിന്റെ വിശദീകരണം. ക്ഷേത്രത്തിൽ നിന്ന് 15 കിലോമീറ്റര്‍ അകലെ ശത്രുസംഹാര യാഗവും, മൃഗബലിയും ഉണ്ടായിട്ടുണ്ടെന്ന് ഡി.കെ പറഞ്ഞു. എന്നാൽ ആരാണ് ഇതിന് പിന്നിലെന്നതോ, മൃഗബലി നടന്നുവെന്ന് തെളിയിക്കുന്ന മറ്റ് തെളിവുകളോ ഡി.കെ ഇതുവരെ പുറത്തുവിട്ടിട്ടില്ല. അതേസമയം ആരോപണം സംബന്ധിച്ച് വിശദീകരിക്കാൻ ഡി.കെ ശിവകുമാർ ഇന്ന് മാധ്യമങ്ങളെ കാണും