ഉഷ്ണ തരംഗത്തില്‍ പൊരിഞ്ഞ് ഉത്തരേന്ത്യ

Advertisement

ഉത്തരേന്ത്യയിൽ അത്യുഷ്ണം കൂടുതൽ ശക്തമായി. വിവിധ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഉഷ്‌ണതരംഗത്തിൽ 33 പേർ കൂടി ആണ് ഇന്നലെ മരിച്ചത് . ബീഹാറിലും ഒഡീഷയിലും 14 വീതവും രാജസ്ഥാനിൽ അഞ്ചു പേരും മരിച്ചു . പത്ത് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ആണ് ബീഹാറിൽ ഉഷ്ണ തരംഗത്തിൽ മരിച്ചത് . ബീഹാറിലെ ഭോജ്പൂരിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരുന്ന അഞ്ച് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെടെയാണ് മരിച്ചത്. റോഹ്‌താസിൽ മൂന്നും കൈമൂർ, ഔറംഗബാദ് ജില്ലകളിൽ ഓരോ ഉദ്യോഗസ്ഥരും മരിച്ചു. ബീഹാറിന്റെ വിവിധ ഭാഗങ്ങളിലായി നാല് പേർ കൂടി മരിച്ചതായി ദുരന്തനിവാരണ വകുപ്പ് അറിയിച്ചു. പൊലീസുകാർ അടക്കം 40ഓളം പേർ ചികിത്സയിലാണ്
ഉഷ്ണതരംഗം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് രാജസ്ഥാൻ ഹൈക്കോടതി ആവശ്യപ്പെട്ടു. കൊടുംചൂടിലും ഉഷ്ണതരംഗത്തിലും രാജസ്ഥാനിൽ അഞ്ച് പേർ ആണ് മരിച്ചത് . ഈ സാഹചര്യത്തിൽ സ്വമേധയാ വിഷയം പരിഗണിച്ചുകൊണ്ടായിരുന്നു ഹൈക്കോടതിയുടെ പരാമർശം.
ഒഡീഷയിലെ റൂർക്കലയിൽ പത്ത് പേരും സുന്ദർഘഡിൽ നാലുപേരും മരിച്ചു . സംബൽപൂർ, ബലംഗീർ, സുരേന്ദർഗഡ്, അംഗുൽ, ധെങ്കനാൽ തുടങ്ങിയ സ്ഥലങ്ങളിൽ ഉഷ്ണതരംഗം തീവ്രമാണ്. വെയിലത്ത് ഇറങ്ങുന്നത് പൂർണമായും ഒഴിവാക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ഉഷ്ണതരംഗ ബാധിത സംസ്ഥാനങ്ങളിലെ ജനങ്ങളോട് ആവശ്യപ്പെട്ടു.
ഡൽഹിയിലുംകനത്ത ചൂട് തുടരുന്നു .

ഡൽഹിയിൽ ശരാശരി താപനില 45.6 ഡിഗ്രി സെൽഷ്യസ്. ഡൽഹിയിൽ
മുങ്കേഷ‌്പൂർ, നജഫ്ഗഡ്, നരേല, പിതംപുര, സഫ്ദർ ജങ്ക് തുടങ്ങിയ ഇടങ്ങളിൽ 49 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ഡൽഹിയിൽ വൈദ്യുതി ഉപഭോഗം 8,000 മെഗാവാട്ടായി ഉയർന്നു.

ജലലഭ്യത ഉറപ്പാക്കാനുള്ള ഡൽഹി സർക്കാരിന്റെ നീക്കങ്ങൾ ഇതുവരെയും ഫലം കണ്ടിട്ടില്ല. ഉഷ്ണ തരംഗം : ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ഓഫീസുകളിലെ പ്രവർത്തനത്തെ ബാധിക്കുന്നു.സർക്കാർ ഓഫീസുകളിൽ കൂട്ട അവധി എടുത്ത് ഉദ്യോഗസ്ഥർ

ഐടി അടക്കമുള്ള മേഖലകളെയും ഉഷ്ണ തരംഗം ബാധിച്ചു. അതിനിടെ ഡൽഹിയിൽ പൊടിക്കാറ്റും ഇടിമിന്നലും പ്രവചിച്ചു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.കനത്ത ചൂടിൽ ഒപ്പം ഡൽഹിയിൽ പൊടിക്കാറ്റും ഇടിമിന്നലും ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പുറത്തിറങ്ങുന്നവർ തികഞ്ഞ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശം.

10-18 കിലോമീറ്റർ വേഗതയിൽ കാറ്റും ഡൽഹിയിൽ ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
പഞ്ചാബ്, ഹരിയാന, ചണ്ഡിഗഡ്, ഡൽഹി, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, രാജസ്ഥാൻ, ജമ്മു കാശ്മീർ, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ ഉഷ്‌ണതരംഗം തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. പൊടിക്കാറ്റിനും ഇടിമിന്നലും സാധ്യത എന്ന മുന്നറിയിപ്പ്

മണിക്കൂറിൽ 25 മുതൽ 35 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റു ണ്ടാകുമെന്നും പ്രവചനം

Advertisement