നടന്‍ കരുണാസിന്റെ ബാഗില്‍ നിന്ന് 40 വെടിയുണ്ടകള്‍ കണ്ടെത്തി

Advertisement

നടനും രാഷ്ട്രീയ നേതാവുമായ കരുണാസിന്റെ ബാഗില്‍ നിന്ന് 40 വെടിയുണ്ടകള്‍ കണ്ടെത്തി. ഞായറാഴ്ച ചെന്നൈ വിമാനത്താവളത്തില്‍ വച്ച് സുരക്ഷാദ്യോഗസ്ഥരാണ് താരത്തിന്റെ ബാഗില്‍ നിന്ന് വെടിയുണ്ടകള്‍ കണ്ടെടുത്തത്. തിരുച്ചിയിലേക്ക് പോകാനായി ചെന്നൈ എയര്‍പോര്‍ട്ടിലെത്തിയതായിരുന്നു താരം. സുരക്ഷ പരിശോധനയ്ക്കിടെയാണ് ഉദ്യോഗസ്ഥര്‍ വെടിയുണ്ടകള്‍ കണ്ടെത്തിയത്.
എന്നാല്‍, തന്റെ സംരക്ഷണത്തിനായി ലൈസന്‍സുള്ള കൈത്തോക്ക് കൈവശമുണ്ടെന്ന് കരുണാസ് പൊലീസ് ഉദ്യോഗസ്ഥരോട് ചോദ്യം ചെയ്യലില്‍ പറഞ്ഞു. മാതൃക പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ തോക്ക് ഡിണ്ടിഗല്‍ പൊലീസ് സ്റ്റേഷനില്‍ ഏല്‍പിച്ചെങ്കിലും വെടിയുണ്ടകള്‍ അബദ്ധത്തില്‍ ബാഗില്‍ വച്ചതാണെന്നും അദ്ദേഹം ഉദ്യോഗസ്ഥരോട് പറഞ്ഞു.