അമുല്‍ പാലിന്റെ വില വര്‍ധിപ്പിച്ചു… പുതുക്കിയ നിരക്ക് ഇന്നുമുതല്‍ പ്രാബല്യത്തില്‍

Advertisement

ന്യൂഡല്‍ഹി: അമുല്‍ പാലിന്റെ വില വര്‍ധിപ്പിച്ചു. ലിറ്ററിന് മൂന്ന് രൂപ വരെ വര്‍ധിപ്പിക്കാനാണ് ഗുജറാത്ത് കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ തീരുമാനിച്ചത്. പുതുക്കിയ നിരക്ക് ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു.
അമുല്‍ ഗോള്‍ഡ്, അമുല്‍ താസ എന്നിവയുടെ വില രണ്ടു രൂപയാണ് വര്‍ധിപ്പിച്ചത്. അമുല്‍ എരുമ പാലിന്റെ വിലയില്‍ ലിറ്ററിന് മൂന്ന് രൂപയാണ് ഉയര്‍ത്തിയത്. മറ്റു പാലുകളുടെ വിലയില്‍ ഒരു രൂപയും വര്‍ധിപ്പിച്ചു.
ഇതോടെ അമുല്‍ എരുമ പാലിന്റെ വില ലിറ്ററിന് 73 രൂപയായി. പശുവിന്‍ പാലിന് 58 രൂപ നല്‍കണം. പൗച്ചില്‍ വരുന്ന അമുല്‍ ഗോള്‍ഡിന് ഒരു ലിറ്ററിന് 68 രൂപയാണ് പുതിയ നിരക്ക്. പൗച്ചില്‍ വരുന്ന പശുവിന്‍ പാലിന് ലിറ്ററിന് 56 രൂപയില്‍ നിന്ന് 57 രൂപയായി. ഉല്‍പ്പാദന ചെലവ് വര്‍ധിച്ചതാണ് വില വര്‍ധിപ്പിക്കാന്‍ കാരണമെന്ന് ഫെഡറേഷന്‍ വിശദീകരിച്ചു.

Advertisement