ന്യൂഡെല്‍ഹി. കെജ്രിവാൾ ഇമ്പാക്റ്റ് ചലിക്കാതെ ഡൽഹി.മുഴുവൻ സീറ്റും ബിജെപി കൈക്കലാക്കിയതിൽ പതറി ആം ആദ്മി പാർട്ടി. പ്രതീക്ഷ വെച്ച മണ്ഡലങ്ങളിൽ പോലും കനത്ത പരാജയം.ജയിൽ ക്കാ ജവാബ് വോട്ട് സെ എന്ന പ്രചരണ വാക്യത്തിന് മറുപടി നൽകാതെ ഡൽഹി ജനം.പഞ്ചാബിലും സീറ്റ് നിലയിൽ താഴെ. ഹരിയാനയിൽ മത്സരിച്ച ഒരു സീറ്റിൽ പരാജയപ്പെട്ടു.
2014ഉം2019ഉം ഇത്തവണയും ആവർത്തിക്കുകയാണ് ഡൽഹിയിൽ. ഏഴുസീറ്റിലും ബിജെപിയുടെ ഏകാധിപത്യം. കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഇത്തവണ പ്രതിപക്ഷം മാറ്റങ്ങൾ പരീക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. ഡൽഹി നിയമസഭയിൽ തുടർച്ചയായി വിജയം നേടുന്ന ആംഅദമി പാർട്ടി ഈ പൊതു തിരഞ്ഞെടുപ്പിൽ പ്രതീക്ഷ വച്ചിരുരുന്നു. ഒറ്റയ്ക്ക് മത്സരിക്കാതെ കോൺഗ്രസുമായി ചേർന്ന് ഇന്ത്യ മുന്നണി എന്ന നിലയിൽ ബിജെപിക്കെതിരെ പോരാട്ടരംഗത്തിറങ്ങി. ധാരണ പ്രകാരം നാലിടത്ത് ആം ആദ്മിയും മൂന്നിടത്ത് കോൺഗ്രസും ആയിരുന്നു മത്സരിച്ചത്. അരവിന്ദ് കേജ്രിവാൾ ജയിലിൽ പോയത് നേട്ടമാകുമെന്ന് വിചാരിച്ച ആംആദ്മിയുടെ കണക്ക്കൂട്ടലും പിഴച്ചു.
ജയിൽ കാ ജവാബ് വോട്ട് സെ എന്ന പ്രചാരണ മുദ്രാവാക്യം ഒരിടത്തും ഏറ്റില്ല.ജയിലിൽ നിന്ന് ഇടക്കാല ജാമ്യം ലഭിച്ച പുറത്തെത്തിയ കേജീരിവാളിന്റെ ഇംപാക്ടും നേരിയ ചലനം പോലും ഒരു സീറ്റിലും സൃഷ്ടിച്ചില്ല.കേജ്രിവാൾ റാലികളിൽ കണ്ട ജനക്കൂട്ടത്തെ വോട്ട് ആക്കി മാറ്റാനും പാർട്ടിക്ക് കഴിഞ്ഞില്ല. ഡൽഹി പുറത്ത് പാർട്ടി ഭരിക്കുന്ന പഞ്ചാബിലും വെറും മൂന്ന് സീറ്റുകൾ മാത്രം ആണ് ലഭിച്ചത്.ഇന്ത്യ സഖ്യത്തിന്റെ ഭാഗമായി ഹരിയാനയിലെ കുരുക്ഷേത്രയിൽ മത്സരിച്ചെങ്കിലും അവിടെയും പരാജയപ്പെട്ടു.പൊതു തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ കാരണം വിശദീകരിക്കുവാൻ കൂടി പാർട്ടിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. അഴിമതി ആരോപണങ്ങളാണ് തിരിച്ചടിയായത്.രണ്ടു സംസ്ഥാനങ്ങളിലെ നിയമസഭയിൽ ആധിപത്യമുള്ള ആംആദ്മിക്ക് ലോക്സഭയിൽ ഇതുവരെയും മുന്നേറ്റം ഉണ്ടായിട്ടില്ല.കേന്ദ്ര ഏജൻസികളുടെ വേട്ടയാടൽ ആംആദ്മി പ്രചാരണത്തിൻ്റെ കേന്ദ്രബിന്ദുവായി.ബിജെപിയാകട്ടെ, കെജ്‌രിവാൾ സർക്കാരിനുള്ളിലെ അഴിമതി ആരോപണങ്ങൾക്ക് ഊന്നൽ നൽകി.ബിജെപിയുടെ പ്രചരണം ഒരുതരത്തിൽ ഫലം കണ്ടു. ചുരുക്കിപ്പറഞ്ഞാൽ കെജരിവാളിന്റെ 21 ദിവസങ്ങൾ പാഴായി എന്നർത്ഥം.