വൈകില്ല,ചടുലനീക്കങ്ങളോടെ മോദി

Advertisement

ന്യൂഡെല്‍ഹി . രണ്ടാം മോദി സർക്കാരിന്റെ അവസാന മന്ത്രി സഭാ യോഗം ഇന്ന്
പ്രധാനമന്ത്രി നരേന്ദ്ര മോദി അംഗങ്ങളെ നന്ദി അറിയിക്കും
മന്ത്രിസഭാ യോഗത്തിന് ശേഷം രാഷ്ട്രപതിയെ കണ്ട് രാജി സമർപ്പിയ്ക്കും എന്നും സൂചനയുണ്ട്. രണ്ടാം മോദി മന്ത്രിസഭയിലെ മന്ത്രിമാർക്കുളള രാഷ്ട്രപതിയുടെ അത്താഴ വിരുന്ന് ഇന്ന് നടക്കും.

അതേസമയം പുതിയ മന്ത്രിസഭയുടെ ഘടനയിൽ അനൌദ്യോഗിക ചർച്ചകൾ ബി.ജെ.പി ദേശിയ നേത്യത്വം തുടങ്ങി .
ആഭ്യന്തരം, പ്രതിരോധം, ധനകാര്യം തുടങ്ങിയ വകുപ്പുകൾ ഘടക കക്ഷികൾക്ക് നല്കില്ല. ദക്ഷിണേന്ത്യയ്ക്ക് കൂടുതൽ പ്രാതിനിധ്യം നല്കും. എൻ.ഡി.എ യോഗം 3 മണിയ്ക്ക് ചേരും. എൻ ഡി എ യോഗത്തിന് മുന്നോടിയായ് ബി.ജെ.പി യോഗം

ഘടക കക്ഷികളോട് പിന്തുണ കത്ത് ബി.ജെ.പിയിട്ടുണ്ട്. സർക്കാർ രൂപികരണത്തിന് രാഷ്ട്രപതിയെ കാണുന്നതിന് മുന്നോടിയായാണ് നിർദ്ദേശം. കത്തുകൾ ഇന്ന് തന്നെ ലഭ്യമാക്കാൻ അഭ്യർത്ഥന
വൈകിട്ടു നടക്കുന്ന എൻ.ഡി.എ യോഗത്തിൽ സർക്കാർ രൂപികരണ തിരുമാനം കൈകൊള്ളുന്നതിന്റെ ഭാഗമായാണ് നീക്കം
ഘടകകക്ഷി നേതാക്കളുമായി ഒരു മിച്ച് നരേന്ദ്രമോദി രാഷ്ട്രപതിയെ കാണും. അതിനിടെ താന്‍എന്‍ഡിഎയുടെ ഭാഗമാണെന്ന് ചന്ദ്രബാബുനായിഡു വ്യക്തമാക്കിയത് എന്‍ഡിഎയ്ക്ക് ആശ്വാസമായി.