സര്‍ക്കാര്‍ രൂപീകരണം: എന്‍ഡിഎയുടെയും ഇന്ത്യാ സഖ്യത്തിന്റെയും നിര്‍ണായക യോഗം

Advertisement

ന്യൂഡല്‍ഹി: സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് എന്‍ഡിഎയുടെയും ഇന്ത്യാ സഖ്യത്തിന്റെയും നിര്‍ണായക യോഗം ഇന്ന് ഡല്‍ഹിയില്‍. 543 അംഗ ലോക്‌സഭയില്‍ എന്‍ഡിഎ 294 സീറ്റുകള്‍ നേടി. സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് വേണ്ട 272 എന്ന മാന്ത്രിക സംഖ്യയെക്കാള്‍ 22 അധികം സീറ്റുകള്‍. പ്രതിപക്ഷ ഐക്യമായ ഇന്ത്യാ മുന്നണി നേടിയത് 234 സീറ്റുകളാണ്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ടതിനെക്കാള്‍ 38 സീറ്റുകളുടെ കുറവ്.
ബിജെപി നേതൃത്വത്തിലുള്ള മന്ത്രിസഭ രൂപീകരിക്കാന്‍ എന്‍ഡിഎയുടെ ഭാഗമായ ടിഡിപി, ജെഡിയു പാര്‍ട്ടികള്‍ സ്വീകരിക്കുന്ന നിലപാടുകള്‍ നിര്‍ണായകമാകും. ടിഡിപിക്ക് 16 സീറ്റുകളും ജെഡിയുവിന് 12 സീറ്റുകളുമാണ് ലഭിച്ചത്. ഇരുവര്‍ക്കുമൊപ്പം മറ്റുള്ളവരുടെ പിന്തുണ കൂടി ഉറപ്പാക്കുന്നതോടെ സര്‍ക്കാര്‍ രുപീകരിക്കാനാകുമെന്നാണ് ഇന്ത്യാ സഖ്യം കണക്കുകൂട്ടുന്നത്.

Advertisement