ബിജെപി സർക്കാർ രൂപീകരിക്കുന്നത് തടയാനുള്ള എല്ലാ സാധ്യതകളും പരിശോധിച്ച് ഇന്ത്യമുന്നണിയോഗം

Advertisement

ന്യൂഡെല്‍ഹി . ഇന്ത്യ മുന്നണി യോഗം ഇന്ന് ഡൽഹിയിൽ ചേരും. ബിജെപി, സർക്കാർ രൂപീകരിക്കുന്നത് തടയാനുള്ള എല്ലാ സാധ്യതകളും പരിശോധിക്കുകയാണ് യോഗത്തിന്റ അജണ്ട.നിതീഷ് കുമാർ അടക്കമുള്ള എൻ ഡി എ നേതാക്കളെ അടർത്തി എടുക്കുന്നതും, ചെറു പാർട്ടി കളെ കൂടെ ചേർക്കാനുള്ള നീക്കങ്ങൾ യോഗം ആവിഷ്കരിക്കും. മുന്നണി കൺവീനറായി ശരദ് പ വാറിനെ തെരഞ്ഞെടുത്തേക്കും എന്ന് സൂചന.

ഒരു പാർട്ടിക്കും ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം ലഭിക്കാത്ത പശ്ചാത്തലത്തിലാണ് ഇന്ത്യ മുന്നണി യോഗം ഇന്ന് ഡൽഹിയിൽ ചേരുന്നത്. കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർ ഗെ യുടെ വസതിയിൽ വൈകീട്ട് ആറുമണി ക്കാണ് യോഗം.

ഒറ്റക്ക് കേവല ഭൂരിപക്ഷം തികക്കാത്ത ബിജെപി സർക്കാർ രൂപീകരിക്കുന്നത് തടയാനുള്ള എല്ലാ സാധ്യത കളും പരിശോധിക്കുകയാണ് ആദ്യ ലക്ഷ്യം. എൻ ഡി എ യിലെ രണ്ട്, മൂന്ന്, സ്ഥാനങ്ങളിൽ ഉള്ള പാർട്ടികളുടെ നേതാക്കളായ ചന്ദ്ര ബാബു നായിഡു, നിതീഷ് കുമാർ എന്നിവരെ ഫലസൂചനകൾ വ്യക്തമായ ഘട്ടത്തിൽ തന്നെ ഇന്ത്യ മുന്നണി നേതാക്കൾ ബന്ധപ്പെട്ടിരുന്നു.

എൻ ഡി എ ക്കൊപ്പമെന്ന നിലപാട് ഇരുവരും വ്യക്തമാക്കിയ പശ്ചാതലത്തിൽ, ഉടൻ അത്തരം ഒരു. നീക്കം വേണ്ടേന്ന നിലപാടും മുന്നണിയിൽ ഉണ്ട്.

TDP, JDU എന്നീ പാർട്ടികളെ കൂടെ ചേർത്താലും, 234 സീറ്റുകളുള്ള ഇന്ത്യ മുന്നണിക്ക് സർക്കാർ രൂപീകരിക്കാൻ 10 സീറ്റുകളുടെ കുറവ് ഉണ്ട്. മറ്റ് ചെറു പാർട്ടികളെയും സ്വാതന്ത്രരെയും കൂടെ ചേർത്തു അനുകൂല സാഹചര്യം കാത്തിരിക്കാനാണ് മുന്നണിയിലെ ധാരണ.ചന്ദ്ര ശേഖർ ആസാദടക്കമുള്ള വരുമായി മുന്നണി നേതൃത്വം ഇതിനകം ബന്ധപ്പെട്ടിട്ടുണ്ട്.

കൂട്ട് കക്ഷി സർക്കാരിനെ മുന്നോട്ടു കൊണ്ട് പോകാൻ നരേന്ദ്ര മോദിക്ക് മെയ്‌ വഴക്കമില്ലെന്നാണ് മുന്നണിയുടെ വിലയിരുത്തൽ. നീക്കങ്ങൾ ഉടൻ ഫലം കണ്ടില്ലെങ്കിലും ബിജെപി യെ താഴെ ഇറക്കാൻ കഴിയുന്ന ഒരു അവസരവും പാഴാക്കാതിരിക്കാനുള്ള തന്ത്രങ്ങൾ ഇന്നത്തെ യോഗത്തിൽ ആവിഷ്കരിക്കും.

Advertisement