അയോധ്യ രാമക്ഷേത്രം യുപിയിൽ ഒരു തരിമ്പിന് പോലും ബിജെപിക്ക് ഗുണo ചെയ്തില്ല, ഞെട്ടി നേതാക്കള്‍

Advertisement

ന്യൂഡെല്‍ഹി. 2014 മുതൽ തുടർച്ചയായി ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ അടക്കി വാഴ്ന്ന ബിജെപിക്ക് 24ൽ കാലിടറി.യുപിയിലെ വൻ പരാജയത്തിൽ അതൃപ്ത്തിയുമായി സംസ്ഥാനത്തെ ബിജെപിയിലെ ഒരു കൂട്ടം നേതാക്കൾ.ഇന്ത്യ മുന്നണിയുടെ സംവരണവും ജനകീയ പ്രശ്നങ്ങളും ഉയർത്തിയുള്ള പ്രചാരണവും തിരിച്ചടി നൽകിയെന്നും ബിജെപിയുടെ വിലയിരുത്തൽ.

ഈ തെരഞ്ഞെടുപ്പിൽ ചാർ സൗ പാർ ലക്ഷ്യം വച്ച് നീങ്ങിയ ബിജെപിക്ക് ഉത്തർപ്രദേശിലും മഹാരാഷ്ട്രയിലും ഹരിയാനയിലും രാജസ്ഥാനിലും ഏറ്റ തിരിച്ചടി വിജയത്തിലും മങ്ങൽ ഏൽപ്പിച്ചു. അയോധ്യ രാമക്ഷേത്രം യുപിയിൽ ഒരു തരിമ്പിന് പോലും ബിജെപിക്ക് ഗുണo ചെയ്തില്ല.മഹാരാഷ്ട്രയിൽ ശിവസേനയും എൻസിപിയെയും ബിജെപി പുറകിൽ നിന്ന് കുതിയെന്ന ഉദ്ധാവിന്റെയും ശരത് പവാറിന്റെയും പ്രചാരണം മറാട്ട ദേശത്തും ബിജെപിക്ക് തിരിച്ചടിയായി.പാർട്ടിയുടെ വിലയിരുത്തലിൽ ഗ്രാമങ്ങളിലെ അമർഷം ഫലത്തെ സ്വാധീനിച്ചു എന്നാണ്. ഹിന്ദുത്വ കാർഡിനു പകരം പലയിടത്തും ചർച്ചയായത് സംവരണവും തൊഴിലില്ലായ്മയും വിലക്കയറ്റവും അഗ്നിപഥും.ഇന്ത്യ മുന്നണി അധികാരത്തിൽ എത്തിയാൽ സംവരണം രാജ്യത്ത് കൃത്യമായി നടപ്പാകും എന്ന വാക്ക് ഗ്രാമങ്ങളിൽ മാറ്റത്തിന്റെ കാറ്റ് വീശുന്നതിന് ഇടയാക്കി. സമാജ് വാദി പാർട്ടി സീറ്റുകളിൽ യാദവ ഇതര ഓബിസി വിഭാഗക്കാരെ മത്സരിപ്പിച്ചതും തോൽവിയിലേക്ക് നയിച്ചെന്നാണ് ബിജെപി സംസ്ഥാന ഘടകത്തിന്റെ വിലയിരുത്തൽ.മോദി പ്രഭാവവും കാര്യമായി ഏറ്റില്ല. ആർഎസ്എസിനെതിരായ ജെ പി നദ്ദയുടെ പ്രതികരണവും പലയിടത്തും ഫലത്തെ സ്വാധീനിച്ചത്തിലും പല നേതാക്കൾക്കും അതൃപ്ത്തിയുണ്ട്. കർഷകർക്കെതിരെ സ്വീകരിച്ച സമീപനം ഹരിയാനയിലും രാജസ്ഥാനിലും വോട്ടിൽ പ്രതിഫലിച്ചു.ദക്ഷിണേന്ത്യയിൽ ഇന്നും അപ്രമാദിത്വം നേടാൻ കഴിയാത്തതും ബിജെപിക്ക് തലവേദനയാണ്.ഉത്തരേന്ത്യയിൽ നേരിട്ട് പരാജയം കൃത്യമായി പരിശോധിച്ച പരിഹാരം കാണാനും നേതാക്കൾ ആവിശ്യപ്പെടുന്നുണ്ട്

Advertisement