ന്യൂഡെല്‍ഹി.രാജ്യം സാന്പത്തികമായി സ്ഥിരത പുലർത്തുന്നുവെന്ന് റിസർവ് ബാങ്ക്,പലിശ നിരക്കിൽ മാറ്റമില്ല .നടപ്പുസാന്പത്തിക വർഷത്തെ രണ്ടാം ധനനയത്തിൽ പലിശ നിരക്ക് മാറ്റാതെ റിസർവ് ബാങ്ക്. റിപ്പോ നിരക്ക് 6.5 ശതമാനമായി തുടരും
വിലക്കയറ്റ ഭീഷണി നിലനിൽക്കുന്നത് നിരക്ക് കുറയ്ക്കലിന് തടസമായി. ഭവന-വാഹന വായ്പാ പലിശ നിരക്കിലും പ്രതിമാസ തവണകളിലും മാറ്റമുണ്ടായേക്കില്ല. ഒരു വർഷത്തിലേറെയായി റിപ്പോ നിരക്ക് ആറര ശതമാനത്തിൽ തുടരുന്നു. അവസാനം നിരക്ക് മാറ്റിയത് 2023 ഫെബ്രുവരിയിൽ.
ആർബിഐയുടെ 49ാമത് എംപിസി യോഗമാണിത്. ആർ ബി ഐ നയപ്രഖ്യാപനത്തോടെ വിപണികൾ ഉണർവിൽ. രാജ്യം സാന്പത്തികമായി സ്ഥിരത പുലർത്തുന്നു. വിലക്കയറ്റം നേരിടാനുള്ള നടപടികൾ തുടരും. ഭക്ഷ്യ വിലക്കയറ്റ ഭീഷണി തുടരുന്നുവെന്ന് ആർബിഐ ഗവർണർ 2025ലെ ജിഡിപി പ്രവചനം 7 ശതമാനത്തിൽ നിന്ന് 7.2 ശതമാനമായി ഉയർത്തി. ചരക്ക് കയറ്റുമതി ഏപ്രിലിൽ ഉയർന്നുവെന്നും റിസർവ് ബാങ്ക്.