മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ സത്യപ്രതിജ്ഞ നാളെ, മന്ത്രി സഭയുടെ ഘടന ഇങ്ങനെ

Advertisement

ന്യൂഡെല്‍ഹി. മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ സത്യപ്രതിജ്ഞ നാളെ. രാഷ്ട്രപതി ഭവനിൽ വൈകിട്ട് 7 15നാണ് നരേന്ദ്രമോദി മൂന്നാം തവണ പ്രധാനമന്ത്രിയായി സത്യവാചകം ചൊല്ലുക. കേവല ഭൂരിപക്ഷം ബിജെപിക്ക് ഇല്ലാത്ത സാഹചര്യത്തിൽ ഘടകകക്ഷികളുടെ കൂടി പിന്തുണയോടു കൂടി കൂട്ടുകക്ഷി സർക്കാരാണ് നരേന്ദ്രമോദി മൂന്നാം തവണ യാഥാർത്ഥ്യമാക്കുന്നത്.

സർക്കാർ രൂപീകരിക്കാനായി രാഷ്ട്രപതി ഇന്നലെയാണ് നരേന്ദ്രമോദിയെ ക്ഷണിച്ചത്.സർക്കാർ രൂപീകരിക്കാനായി രാഷ്ട്രപതി ഇന്നലെയാണ് നരേന്ദ്രമോദിയെ ക്ഷണിച്ചത്.

കേന്ദ്രമന്ത്രി സഭയുടെ ഘടന ഇങ്ങനെയെന്ന്സൂചന : 12-15 മന്ത്രി സ്ഥാനങ്ങൾ ഘടക കക്ഷികൾക്ക്. TDP യ്ക്ക് ഒരു ക്യാബിനെറ്റ് മന്ത്രി പദവും 2 സഹമന്ത്രി പദവും. TDP യുടെ ഡെപ്യൂട്ടി സ്പീക്കർ പദവി പിന്നീട് പരിഗണിയ്ക്കും.

JDU വിന് 1 ക്യാബിനെറ്റ് 1-2 സഹമന്ത്രി പദം. LJP യ്ക്കും JDS നും ഒരു ക്യാബിനെറ്റ് മന്ത്രി പദവിയോ ഒരു സ്വതന്ത്ര ചുമതലയുള്ള മന്ത്രിപദവിയോ ലഭിയ്ക്കും. ശിവസേന, എൻ.സി.പി യ്ക്കും ഒരു ക്യാബിനെറ്റ് മന്ത്രി പദവിയോ ഒരു സ്വതന്ത്ര ചുമതലയുള്ള മന്ത്രിപദവിയോ ലഭിയ്ക്കും.

ഞായറാഴ്ച ഏഴ് പതിനഞ്ചിന് രാഷ്ട്രപതി ഭവനിലെ ഫോർ കോർട്ടിൽ നരേന്ദ്രമോദി സത്യവാചകം ചെല്ലും. പ്രധാനമന്ത്രിയായി സത്യ വാചകം ചൊല്ലുന്ന നരേന്ദ്രമോദിക്കൊപ്പം 57 ഓളം മന്ത്രിമാരും അധികാരം ഏൽക്കും. സത്യപ്രതിജ്ഞ ചടങ്ങുകൾക്കായി രാഷ്ട്രപതി ഭവനിലെ ഫോർ കോർട്ടിൽ തകൃതിയായ ഒരുക്കങ്ങളാണ് ഇപ്പോൾ നടക്കുന്നത്. നേപ്പാൾ, ശ്രീലങ്ക, മാലാദ്വീപ്, ഭൂട്ടാൻ, ബംഗ്ലാദേശ്, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാർ നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിന് സാക്ഷിയാകും. മൂന്നാം തവണ നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്യുന്ന സാഹചര്യത്തിൽ രാജ്യവ്യാപകമായി വിപുലമായ പരിപാടികളാണ് ബിജെപിയുടെ നേതൃത്വത്തിൽ ഒരുക്കിയിട്ടുള്ളത്. അധികാരത്തിലെത്തുന്ന നരേന്ദ്രമോദി സർക്കാർ ജനക്ഷേമ പദ്ധതികൾ വ്യാപിപ്പിക്കുന്നതിന് ഭാഗമായി 100 ദിന കർമ്മപരിപാടികൾ പ്രഖ്യാപിക്കും. നിയുക്ത കേന്ദ്ര മന്ത്രിമാരുടെ പട്ടിക ഇന്ന് രാത്രിയോടുകൂടി രാഷ്ട്രപതി ഭവന കൈമാറും എന്നാണ് വിവരം. ഘടകകക്ഷികളും ആയുള്ള ഉഭയകക്ഷി ചർച്ചകൾ ഇന്ന് വൈകിട്ടൊടെ പൂർത്തിയാക്കും.

Advertisement