ക്യാബിനറ്റ് മന്ത്രിസ്ഥാനം നിരസിച്ചതിൽ ബിജെപി നേതൃത്വത്തോട് ഇടഞ്ഞ് എൻസിപി അജിത് പവാർ പക്ഷം. ക്യാബിനറ്റ് പദവി തന്നെ വേണമെന്നും വാഗ്ദാനം ചെയ്ത സഹമന്ത്രിസ്ഥാനം വേണ്ടെന്നും എന്‍സിപി. കുറച്ചു ദിവസം കാത്തിരിക്കാമെന്നാണ് അജിത് പവാര്‍ ബിജെപിയെ അറിയിച്ചിരിക്കുന്നത്. ഇന്ന് നടക്കുന്ന സത്യപ്രതിജ്ഞയില്‍ പങ്കെടുക്കുമെന്നും എന്‍സിപിയുടെ രാജ്യസഭാ എംപിമാര്‍ ഭാവിയില്‍ മൂന്നാകുമെന്നും അജിത് പവാര്‍ പറഞ്ഞു.
എൻസിപി അജിത് പക്ഷത്തിന് കേന്ദ്ര സഹമന്ത്രി സ്ഥാനം നൽകിയിട്ടും പാർട്ടി നിരസിച്ചെന്ന് ബിജെപി നേതൃത്വവും അറിയിച്ചിരുന്നു. മുൻ ക്യാബിനറ്റ് മന്ത്രിയെന്ന നിലയ്ക്ക് പ്രഫുൽ പട്ടേലിന് വേണ്ടി പാർട്ടി ക്യാബിനറ്റ് സ്ഥാനമാണ് ചോദിച്ചത്. എന്നാല്‍ എന്നാൽ സഹമന്ത്രി സ്ഥാനമേ നൽകാൻ കഴിയൂ എന്ന് അറിയിച്ചെന്നും ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. ഒരു പാർട്ടിക്കുവേണ്ടി മുന്നണി മാനദണ്ഡങ്ങൾ ലംഘിക്കാൻ ആകില്ലെന്നും മന്ത്രിസഭാ വിപുലീകരണ സമയത്ത് എൻസിപിയെ പരിഗണിക്കുമെന്നും ദേവേന്ദ്ര ഫഡ്നാവിസ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ക്യാബിനറ്റ് പദവി തന്നെ വേണമെന്ന് ആവശ്യപ്പെട്ട് അജിത് പവാര്‍ രംഗത്തെത്തിയിരിക്കുന്നത്.