കേന്ദ്ര മന്ത്രിസഭയുടെ ആദ്യ യോഗം ഇന്ന് വൈകിട്ട് 5ന്, ചരിത്ര പരമായ പ്രഖ്യാപനങ്ങൾക്ക് കാതോർത്ത് രാജ്യം

Advertisement

ന്യൂ ഡെൽഹി : മൂന്നാം മോദി സർക്കാരിൻ്റെ പ്രഥമ മന്ത്രിസഭാ യോഗം ഇന്ന് വൈകിട്ട് 5ന് പ്രധാനമന്ത്രിയുടെ വസതിയിൽ ചേരും. ചരിത്രപരമായ ചില തീരുമാനങ്ങൾ ഈ യോഗത്തിലുണ്ടാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.ആ തീരുമാനങ്ങൾക്കായി രാജ്യം കാതോർത്തിരിക്കയാണ്.
മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന് ശേഷം തുടർച്ചയായി മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ട ഏക നേതാവാണ് മോദി. എഴുപത്തിരണ്ടു പേരു മായാണ് മോദി മന്ത്രിസഭ ഇന്നലെ വൈകിട്ട് 7.15ന് അധികാരമേറ്റത്. മൂന്ന് മണിക്കൂറോളം നീണ്ട സത്യപ്രതിജ്ജാ ചടങ്ങ് രാത്രി 10 മണിയോടെയാണ് അവസാനിച്ചത്. മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച പ്രഖ്യാപനം ഉടൻ ഉണ്ടാകും.

മുൻ രാഷ്ട്രപതി രാം നാഥ്‌ കോവിന്ദ്, നടൻ രജനികാന്ത്, മാലദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസു, നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ ‘പ്രചണ്ഡ’, ശ്രീലങ്കൻ പ്രസിഡൻ്റ് റനിൽ വിക്രമസിംഗെ എന്നിവരുൾപ്പെടെ ഇന്ത്യയുടെ സമീപപ്രദേശങ്ങളിലെയും ഇന്ത്യൻ മഹാസമുദ്ര മേഖലയിലെയും ഉന്നത നേതാക്കൾ, നടൻ അക്ഷയ് കുമാർ, നവനീത് കുമാർ സെഹ്ഗാൾ, പ്രസാർ ഭാരതി ചെയർമാൻ, ബിജെപി എംപിയായി തിരഞ്ഞെടുക്കപ്പെട്ട ധർമേന്ദ്ര പ്രധാൻ തുടങ്ങിയ പ്രമുഖർ രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു.
മൂന്നാം മോദി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ ചടങ്ങില്‍ കേരളത്തില്‍ നിന്ന് ഗവര്‍ണറും ബിജെപി നേതാക്കളുമടക്കം നിരവധി പേർ പങ്കെടുത്തു.

Advertisement