ശ്രീനഗര്‍.ജമ്മുകശ്മീരിൽ പത്തുപേരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണത്തിന് പിന്നിൽ പാക് ഇടപെടലെന്ന് പ്രാഥമിക വിവരം. രണ്ട് ഭീകരരാണ് വെടി ഉതിർത്തതെന്ന് ദൃക്സാക്ഷികൾ. റിയാസിയിലും പരിസരപ്രദേശങ്ങളിലും ഭീകരർക്കായി വ്യാപക തെരച്ചിൽ; സ്ഥിതിഗതികൾ വിലയിരുത്തി പ്രധാനമന്തരിയും ആഭ്യന്തരമന്ത്രാലയവും.ലഫ്റ്റനന്ററ് ഗവർണർ ഉന്നതതലയോഗം വിളിച്ചു.
ജമ്മുകശ്മീരിൽ ഇന്നലെ തീർത്ഥാടകർക്കുനേരെയുണ്ടായ ഭീകരക്രമണം അതീവ ഗൗരവത്തോടെയാണ് സൈന്യം കാണുന്നത്.ആക്രമണത്തിന് പിന്നാലെ റിയാസിയിലെ വനമേഖല കേന്ദ്രികരിച്ച് ഭീകരർക്കായി സൈനിക നടപടി പുരോഗമിക്കുകയാണ്. തെരച്ചിലിനായി ഹെലികോപ്റ്റരും നീരിക്ഷണ ഡ്രോണുകളും വിന്യസിച്ചു. ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് തീർത്ഥാടക സംഘം സഞ്ചരിച്ച ബസിന് നേരെ ഭീകരർ ആക്രമണം നടത്തിയത്. ബസിന് നിയന്ത്രണം തെറ്റിയതോടെ കൊക്കയിലേക്ക് പതിച്ചു.ആക്രമണം ഉണ്ടായിടത് എൻഐഎ സംഘവും ഫോറെൻസിക് വിദഗ്ധരും പരിശോധന നടത്തുകയാണ്.സ്ഥിതിഗതികൾ ആഭ്യന്തരമന്ത്രാലയം നേരിട്ട് വിലയിരുത്തി. സേനയിലെ ഉന്നതഉദ്യോഗസ്ഥർ അടക്കം നേരിട്ട് എത്തി സാഹചര്യം വിലയിരുത്തും.സൈനിക ഉദ്യോഗസ്ഥർ 5 അംഗസംഘങ്ങളയാണ് തെരച്ചിൽ നടത്തുന്നത്.ഭീകരക്രമണത്തിൽ പിഞ്ച് കുഞ്ഞുകൾ അടക്കം 10 പേർക്കാണ് ജീവൻ നഷ്ടമായത്.33 ഓളം പേർക്ക് സാരമായി പരിക്കേറ്റു