ലഫ്റ്റനൻ്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി പുതിയ കരസേനാ മേധാവി

Advertisement

ന്യൂഡെല്‍ഹി. ലഫ്റ്റനൻ്റ് ജനറൽ ഉപേന്ദ്ര ദ്വിവേദിയെ പുതിയ കരസേനാ മേധാവിയായി നിയമിച്ചു.നിലവിൽ കരസേനാ ഉപമേധാവിയാണ് ലഫ്റ്റനൻ്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി.2024 ജൂൺ 30 ന് നിലവിലെ ചീഫ് ജനറൽ മനോജ് പാണ്ഡെയുടെ കാലാവധി പൂർത്തിയാക്കുന്ന സാഹചര്യത്തിൽ ആണ് നിയമനം.മേയ് 31നു സര്‍വീസില്‍ നിന്ന് വിരമിക്കാനിരുന്ന ജനറൽ മനോജ്‌ പാണ്ഡെയുടെ കാലാവധി ഈ മാസം 30 വരെ. നീട്ടി നൽകിയിരുന്നു.ജൂലൈ 1 ന് ലഫ്റ്റനൻ്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി പുതിയ കരസേന മേധാവിയായി ചുമതലയേൽക്കും.നാലു പതിറ്റാണ്ടോളമായി ഇന്ത്യൻ കരസേനയുടെ ഭാഗമായ ലഫ്റ്റനൻ്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി,അതിർത്തി പ്രശ്നം പരിഹരിക്കുന്നതിനായി ചൈനയുമായി നടന്നുകൊണ്ടിരിക്കുന്ന ചർച്ചകളിൽ സജീവമായി പങ്കെടുത്തിരുന്നു.ജമ്മു, കാശ്മീർ, ലഡാക്ക് എന്നിവിടങ്ങളിലെ സൈന്യത്തിന്റെ ജനസമ്പർക്ക പരിപാടുകൾക്കും അദ്ദേഹം നേതൃത്വം നൽകിയിട്ടുണ്ട്.