അരുണാചല്‍ പ്രദേശിലെ പുതിയ ബിജെപി സര്‍ക്കാർ ഇന്ന് സത്യ പ്രതിജ്ഞ ചെയ്യും

Advertisement

ഇറ്റാനഗര്‍. അരുണാചല്‍ പ്രദേശിലെ പുതിയ ബിജെപി സര്‍ക്കാർ ഇന്ന് സത്യ പ്രതിജ്ഞ ചെയ്യും. മുഖ്യമന്ത്രിയായി പേമ ഖണ്ഡുവിനെ ഇന്നലെ ചേര്‍ന്ന ബിജെപി നിയമസഭാ കക്ഷി യോഗം തെരഞ്ഞെടുത്തു. കേന്ദ്ര നിരീക്ഷകരായി ബിജെപി നേതാക്കളായ രവി ശങ്കര്‍ പ്രസാദ്, തരുണ്‍ ചാങ്ങ് എന്നിവർ നിയമസഭാകക്ഷി യോഗത്തില്‍ പങ്കെടുത്തു. 60 അംഗ അരുണാചല്‍ നിയമസഭയില്‍ 46 സീറ്റുകള്‍ നേടിയാണ് ബിജെപി അധികാരം നിലനിര്‍ത്തിയത്. മൂന്ന് പാർട്ടികളിലായി തുടർച്ചയായി ഇത് അഞ്ചാം തവണയാണ് പേമ ഖണ്ഡു അരുണാചൽ പ്രദേശിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്.